ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

234 0

ഇടുക്കി; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയാണ് ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ കുട്ടിയെ മര്‍ദ്ദിച്ചത്. സ്‌കൂള്‍ വിട്ട് വന്ന് കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് ശരീരത്തില്‍ വടികൊണ്ട് തല്ലിയ പാടുകള്‍ മാതാപിതാക്കള്‍ കാണുന്നത്. തുടര്‍ന്ന് കുട്ടി വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചത്. 

തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. പ്രധാന അധ്യാപകന്‍ അധ്യാപികയെ വിളിച്ചു വരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു.അധ്യാപികയെ അന്വേഷണ വിധേയമായി ഡിഡിഇ സസ്‌പെന്‍ഡ് ചെയ്തു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

Related Post

പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 5, 2018, 08:57 am IST 0
തൃശൂര്‍: ചേലക്കരയില്‍ പോലിസിനെക്കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. 35 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി തൃശൂരെ ഒരു ബാറില്‍…

 ഗായകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted by - May 11, 2018, 08:32 am IST 0
തലശ്ശേരി: പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍(52) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ജോയ് പീറ്റര്‍ എന്ന ഗായകനെ നേടിത്തന്നത്.…

ആറ്റില്‍ നിന്നും മനുഷ്യ ശരീരഭാഗം കണ്ടെത്തി 

Posted by - Jul 12, 2018, 06:32 am IST 0
അടിമാലി: കുഞ്ചിത്തണ്ണിക്ക്‌ സമീപം മുതിരപ്പുഴയാറ്റില്‍ സ്‌ത്രീയുടേതെന്നു തോന്നിക്കുന്ന, അരക്ക്‌ താഴോട്ടുള്ള ഒരു കാലിന്റെ ഭാഗം പൂര്‍ണമായാണ്‌ പുഴയോട്‌ ചേര്‍ന്ന്‌ കിടക്കുന്നതായി കണ്ടെത്തി.  പുഴയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍…

ഇടുക്കി – ചെറുതോണി അണക്കെട്ട് അടച്ചു

Posted by - Oct 7, 2018, 05:37 pm IST 0
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം…

Leave a comment