യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്ന് 

237 0

ഇടുക്കി: യുഡിഎഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ലയിലെ ഹര്‍ത്താല്‍ ഇന്ന്. സംസ്ഥാന സര്‍ക്കാര്‍ ഹൈറേഞ്ച് മേഖലയോട് ജനവിരുദ്ധ നിലപാടുകള്‍ എടുക്കുന്നെന്നാരോപിച്ചാണ് ഹര്‍ത്താല്‍. തൊടുപുഴ താലൂക്കിനെ ഒഴിവാക്കിയാണ് ഹര്‍ത്താല്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ആവശ്യവും ഹര്‍ത്താലിലൂടെ യുഡിഎഫ് ജില്ലാ നേതൃത്വം മുന്നോട്ടുവയ്ക്കുന്നു. നിയന്ത്രണങ്ങളും വന്യജീവി ആക്രമണങ്ങളും ഇല്ലാത്ത തൊടുപുഴ താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍

കെഡിഎച്ച്‌, പള്ളിവാസല്‍, ആനവിരട്ടി, വെള്ളത്തൂവല്‍, ബൈസന്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, ആനവിലാസം എന്നീ വില്ലേജുകളില്‍ നിലവിലുള്ള കര്‍ശന കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പിന്‍വലിക്കുക, ഭൂപതിവായി ലഭിച്ച പട്ടയഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുക, പഞ്ചായത്ത് അനുമതിയോടെ നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുക, കര്‍ഷകര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്നത്. ഇടുക്കി, പീരുമേട്, ഉടുമ്ബന്‍ചോല, ദേവികുളം എന്നീ താലൂക്കുകളിലാണ് ഹര്‍ത്താല്‍.

Related Post

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jun 13, 2018, 06:51 am IST 0
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്…

വയനാട് കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം

Posted by - Feb 13, 2019, 09:35 pm IST 0
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം. കല്‍പ്പറ്റ നഗരത്തിലെ സിന്ദൂര്‍ ടെക്സ്‌റ്റൈല്‍സിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം 7.15 ഓടെയാണ് സംഭവം. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Posted by - Dec 10, 2018, 10:18 pm IST 0
പത്തനംതിട്ട : പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ് പമ്ബയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള…

സി.പി.എം മുൻ ലോക്കല്‍ സെക്രട്ടറിയ്ക്ക് വധശിക്ഷ

Posted by - Apr 21, 2018, 12:22 pm IST 0
ചേര്‍ത്തല: കോണ്‍ഗ്രസ്​ വാര്‍ഡ്​ പ്രസിഡന്‍റ്​ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കാക്കപറമ്പുത്തുവെളി ആര്‍. ബൈജു (45)വിന്​ വധശിക്ഷ. 2009 നവംബര്‍ 29നാണ്​…

Leave a comment