മുഖ്യമന്ത്രി വിളിച്ച ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നു 

180 0

തിരുവനന്തപുരം:  ശബരിമല യുവതീ പ്രവേശവുമായി സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥർ മാത്രമാണ് യോഗത്തിനെത്തിയത്. 

മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും മന്ത്രിമാരെത്താത്തതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടത്തിന് എത്തില്ലെന്ന് ഓഫീസ് ദേവസ്വം ബോർഡ് അധികൃതരെ അറിയിച്ചതായാണ് വിവരം. ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നില്ലെന്ന് സുചനയുണ്ട്. ഇവരുടെ അഭാവത്തില്‍ സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാകും യോഗം നിയന്ത്രിക്കുക.   

Related Post

എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

Posted by - Dec 6, 2018, 02:49 pm IST 0
യുപിയില്‍ പശുവിനെ കൊന്നെന്ന പ്രചരണത്തെ തുടര്‍ന്ന് അ‍ഴിച്ചുവിട്ട അക്രമങ്ങളുടെ മറവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിച്ച്‌ ബുലന്ദശഹര്‍ എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പശുവിന്‍റെ ജഢാവശിഷ്ടം കണ്ടെത്തിയെന്ന…

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

Posted by - Dec 14, 2018, 05:04 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി ചോദിച്ചു. പരിപാടിയില്‍ ആരെയും നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കുന്നില്ല. എല്ലാ സര്‍ക്കാര്‍…

പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി

Posted by - Dec 5, 2018, 12:42 pm IST 0
തിരുവനന്തപുരം: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത് പ്രവാസി മലയാളിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി…

പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന് പി.ചിദംബരം

Posted by - May 23, 2018, 12:54 pm IST 0
ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന്​ പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം "ലിറ്ററിന്…

Leave a comment