മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തട്ടി ബൈക്ക് യാത്രികന് പരിക്ക് 

201 0

അമ്പലപ്പുഴ: മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തട്ടി ബൈക്ക് യാത്രികന് പരിക്ക്. ഹൈവേയില്‍ പുന്നപ്ര കളിത്തട്ട് ഭാഗത്ത് വെച്ച്‌ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അമ്പലപ്പുഴയില്‍വെച്ചാണ് ബൈക്ക് യാത്രികനെ തോമസ് ഐസക്ക് സഞ്ചരിച്ചിരുന്ന കാര്‍ തട്ടി അപകടമുണ്ടായത്. 

പുന്നപ്ര അഞ്ചിന്‍വെളിയില്‍ അനീഷിനാണ് (31) അപകടത്തില്‍ പരുക്കേറ്റത്. എന്നാല്‍ അപകടം പറ്റിയ അനീഷിനെ മന്ത്രി തന്റെ കാറില്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. സംഭവം പുറത്ത് വന്നതോടെ മന്ത്രിയെ പ്രശംസിച്ച്‌ വാര്‍ത്തകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Related Post

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 12, 2018, 08:25 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

കടൽക്ഷോഭത്തിൽ പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 09:43 am IST 0
 അഴിക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനിടെ കടൽക്ഷോഭത്തിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥി അശ്വനി(20)യുടെ മൃതദേഹം കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാർഡ് പ്രതാപന്റെ ഇടപെടൽ മൂലം തിരയിൽ പെട്ട…

നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല

Posted by - Dec 10, 2018, 05:52 pm IST 0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ്…

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

Posted by - Oct 2, 2018, 06:11 am IST 0
തിരുവനന്തപുരം : കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം…

വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

Posted by - Apr 24, 2018, 08:29 am IST 0
മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42)…

Leave a comment