യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട് 

168 0

വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനത്തിന്‍റെ പൈലറ്റ് പുറത്തേക്ക് ചാടിയെന്നും എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിമാനം തകര്‍ന്ന് വീഴാനുള്ള കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അമേരിക്കന്‍ വ്യോമസേനാ വിഭാഗം അറിയിച്ചു. ജപ്പാന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. തകര്‍ന്നുവീണ വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്.

Related Post

വീണ്ടും അഗ്നിപര്‍വത സ്ഫോടനം: ജനങ്ങള്‍ പരിഭ്രാന്തിയില്‍ 

Posted by - Jun 6, 2018, 07:45 am IST 0
ഗ്വാട്ടിമല സിറ്റി: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനം. 72 പേരുടെ ജീവന്‍ നഷ്ടമായ അഗ്‌നിപര്‍വത സ്ഫോടനത്തിനു ശേഷമാണ് വീണ്ടും ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വത സ്ഫോടനം ഉണ്ടായത്.…

വിദേശ ചാരപ്രവര്‍ത്തനം: പുതിയ വെബ്സൈറ്റുമായി ചൈന

Posted by - Apr 16, 2018, 04:27 pm IST 0
ബീജിംഗ്: വിദേശ ചാരപ്രവര്‍ത്തനം കണ്ടെത്താൻ ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച എന്ത് വിവരങ്ങളും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ സര്‍ക്കാരിനെ അറിയിക്കാം. വിഘടനവാദവും കലാപവും സ‌ൃഷ്ടിക്കാന്‍…

ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ് രാജാവ്  

Posted by - May 2, 2019, 03:17 pm IST 0
ബാങ്കോക്ക്: ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്റെ പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിന്റെ ചുമതലയുള്ള സുതിദ…

വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Posted by - Jun 9, 2018, 06:59 am IST 0
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ പൈലറ്റ് മരിച്ചതായും മറ്റാര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു.  മെല്‍ബണില്‍നിന്നും 25 കിലോമീറ്റര്‍ മാറി മൊര്‍ദില്ലോക്കിലാണ് സംഭവമുണ്ടായത്. സിംഗിള്‍…

ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് കാണണമെന്ന് ആഗ്രഹമുളള ദമ്പതിമാര്‍ക്ക് സന്തോഷവാര്‍ത്ത

Posted by - May 18, 2018, 02:44 pm IST 0
ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിന്റെ ഇമേജ് നിങ്ങള്‍ക്കിനി പ്രിന്റ് ചെയ്‌തെടുക്കാം. ബ്രസീലിലെ ഗവേഷകരാണ് പുതിയ ടെക്‌നോളജിയുമായി ലോകത്തിന്റെ മുന്നിലേക്ക് എത്തുന്നത്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗര്‍ഭസ്ഥ…

Leave a comment