മക്ക ഹറമില്‍ നിന്ന് താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു

230 0

മക്ക: മക്കയിലെ ഹറം ശെരീഫിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് ചാടി പാക്കിസ്ഥാന്‍ സ്വദേശി ആത്മഹത്യ ചെയ്തു. വിശ്വാസികള്‍ നിസ്‌കാരത്തിന്റെ അവസാനത്തെ റകഅത്ത് നിര്‍വ്വഹിക്കുന്നതിനിടെയാണ് താഴേക്ക് ചാടിയതെന്ന് മക്ക ഹറം മീഡിയ വക്താവ് അറിയിച്ചു. 35 കാരനായ യുവാവാണ് മതാഫില്‍ കഅബ പ്രദക്ഷിണം ചെയ്യുന്ന ഭാഗത്തേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാള്‍ സൗദിയില്‍ ജോലിയിലുള്ള പ്രവാസിയാണ്. താഴേക്കു ചാടിയ ഉടന്‍ ഇയാള്‍ മരിച്ചതായാണ് വിവരം. 

തലകുത്തിയാണ് ഇയാള്‍ താഴേക്ക് വീണത്. സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ ഹറം സുരക്ഷാ വിഭാഗം സംഭവസ്ഥലം വളയുകയും റെഡ് ക്രസന്റ് അധികൃതര്‍ ആത്മഹത്യ ചെയ്തയാളുടെ മൃതശരീരം മതാഫില്‍നിന്നും എടുത്ത് മാറ്റുകയും ചെയ്തു. സംഭവം നടന്ന ഉടന്‍ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ആത്മാഹുതി ചെയ്ത സ്ഥലത്തെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കി. അജ്‌യാദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
 

Related Post

രാഹുലും പ്രിയങ്കയും പെട്രോൾ ബോംബുകളാണെന്ന്  ബിജെപി മന്ത്രി അനിൽ വിജ്  

Posted by - Dec 25, 2019, 10:18 am IST 0
ന്യൂ ഡൽഹി : കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും പെട്രോൾ ബോംബുകളോടുപമിച്  ബിജെപി മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രിയായ അനിൽ വിജാണ്  രണ്ട് പേരെയും…

ഇന്ന് 'ഹൗഡി മോദി' സംഗമം 

Posted by - Sep 22, 2019, 10:41 am IST 0
ഹൂസ്റ്റണ്‍:  'ഹൗഡി മോദി' സംഗമം ഇന്ന് നടക്കും .ടെക്‌സസിലെ ലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. മോദിയോടൊപ്പം യുഎസ്…

ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  

Posted by - Feb 23, 2021, 03:46 pm IST 0
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി…

ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച

Posted by - Dec 13, 2018, 08:23 am IST 0
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ജവഹര്‍ ടണല്‍ പ്രദേശത്താണ് മഞ്ഞുവീഴ്ച ഏറ്റവും കനത്തത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീനഗറില്‍ 1.6 ഉം…

ഉന്നാവോയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി: ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

Posted by - Jul 6, 2018, 12:33 pm IST 0
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ആള്‍താമസമില്ലാത്ത പ്രദേശത്ത്​ പെണ്‍കുട്ടിയെ എത്തിച്ച്‌​ മൂന്നുപേര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ തന്നെ പകര്‍ത്തിയ ബലാത്സംഗ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍…

Leave a comment