വി.കെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

181 0

കൊച്ചി: നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് സമാനമായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. മരണവാര്‍‌ത്ത ഫേസ്ബുക്കില്‍ ആരോ പങ്കു വച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയത്. അടുത്തിടെ നടി സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ താരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. 

സനുഷയെ കൂടാതെ ജഗതി, മാമുക്കോയ, വിജയരാഘവന്‍, കനക തുടങ്ങിയ നിരവധി പ്രമുഖര്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.കെ ശ്രീരാമന്‍ പ്രതികരിച്ചു.

Related Post

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

Posted by - Apr 8, 2018, 05:25 am IST 0
പഞ്ചവർണ തത്ത ഏപ്രിൽ 14 ന് തീയേറ്ററുകളിലേക്ക് ജയറാം കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് പിഷാരടി ഒരുക്കുന്ന പഞ്ചവർണ തത്ത  ഏപ്രിൽ 14 നു…

ടിക്ക് ടോക്ക് ആപ്പ് ഇന്ത്യയില്‍ നിരോധിച്ച് ഗൂഗിള്‍

Posted by - Apr 17, 2019, 11:04 am IST 0
ദില്ലി: ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍…

താൻ ഒരിക്കലും മതപരിവർത്തനം നടത്തുകയില്ല: പ്രിയാമണി

Posted by - Apr 30, 2018, 09:50 am IST 0
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മലയാളത്തിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ നടി പ്രിയാമണിയുടെ വിവാഹം. ബിസിനസുകാരനായ മുസ്തഫാ രാജായിരുന്നു വരൻ. ഇരുവരും രണ്ടു മതങ്ങളിൽപെട്ടവരായിരുന്നു എന്നത് കൊണ്ട് തന്നെ അന്ന്…

പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി

Posted by - Mar 11, 2018, 07:58 am IST 0
പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി   ഓഗസ്റ്റ് സിനിമാസുമായി കൂട്ട് വിട്ട് പൃഥ്വിരാജ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമ കമ്പനി തുടങ്ങുന്നു. ഒരുവർഷം മുൻപാണ് ഓഗസ്റ്റ്…

Leave a comment