വിമാനം വന്‍ ദുരന്തത്തില്‍നിന്നും രക്ഷപെട്ടത് തലനാഴിരയ്ക്ക് 

447 0

മദീന: മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനം വന്‍ ദുരന്തത്തില്‍നിന്നും ഒഴിവായി. പത്ത് ജോലിക്കാരടക്കം 151 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. മുന്‍വശത്തെ ചക്രത്തിന്റെ തകരാറു കാരണം ജിദ്ദയിലേക്ക് തിരിച്ചുവിട്ട വിമാനം അതിസാഹസികമായി ലാന്റ് ചെയ്യുകയുമായിരുന്നു. ലാന്റിംഗിനിടെ തീപിടിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരുക്കില്ല. 

ഇന്നലെ രാത്രി സൗദി സമയം എട്ട് മണിക്ക് അതായത് ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് സംഭവമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കമ്പനി വക്താവ് എഞ്ചിനീയര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ തയിബ് അറിയിച്ചു.എസ്‌വി 3818 എന്ന വിമാനം പറന്നുയര്‍ന്ന ശേഷമാണ് മുന്‍വശത്തെ ചക്രത്തിന്റെ തകരാര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് വിമാനം അടിയന്തിരമായി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചശേഷം മൂന്നാമതും ശ്രമിച്ചാണ് ലാന്റ് ചെയ്തത്. ലാന്റ് ചെയ്ത സമയത്ത് വിമാനത്തിന്റെ ചക്രത്തിന് തീപിടിക്കുകയും ചെയ്തു. 

അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടം സംബന്ധമായി കൂടുതല്‍ അന്വേഷണത്തിന് ബന്ധപ്പെട്ട അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. എയര്‍ബനസ് എ 330 വിഭാഗത്തില്‍പെട്ടതാണ് വിമാനം. മദീനയില്‍ നിന്നും പുറപ്പെട്ട വിമാനത്തിന്റെ മുന്‍വശത്തെ ചക്രത്തിന്റെ ഹൈഡ്രോളിക്ക് സംവിധാനം തകരാറിലാണെന്ന് കണ്ടതിനെ തുടര്‍ന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട വിമാനം രണ്ട് തവണ ലാന്റ് ചെയ്യാന്‍ പൈലറ്റ് ശ്രമം നടത്തിയെങ്കിലും ചക്രത്തിന്റെ തകറാറ് കാരണം ശ്രമം പരാചയപ്പെട്ടു. 

Related Post

കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേർ മരിച്ചു 

Posted by - Feb 10, 2020, 09:42 am IST 0
ബെയ്ജിങ്: കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന്…

RIL ജിയോയിൽ ഒരു വലിയ ഓഹരി വാങ്ങാൻ തയ്യാറായി ഫേസ്ബുക്ക്

Posted by - Mar 27, 2020, 04:07 pm IST 0
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഇൻസ്റ്റാഗ്രാമും വാട്‌സ്ആപ്പും സ്വന്തമായുള്ള ഫെയ്‌സ്ബുക്ക് 37 കോടിയിലധികം വരിക്കാരുള്ള ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷനിൽ രാജാവായ റിലയൻസ് ജിയോയിൽ കോടിക്കണക്കിന് ഡോളർ…

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

ഇ​ന്ത്യ​ന്‍ വം​ശ​ജ​യുടെ കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍

Posted by - May 20, 2018, 01:09 pm IST 0
ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഫാ​ര്‍​മ​സി​സ്​​റ്റ്​ ജ​സീ​ക പട്ടേ​ലി​നെ​ (34) കൊ​ലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്​ മിതേഷ്​ പട്ടേല്‍ (36) അറസ്റ്റില്‍. മി​ഡി​ല്‍​സ്​​​ബ​റോ​യി​ലെ വീ​ട്ടി​ല്‍ കഴിഞ്ഞ ബുധനാഴ്​ചയാണ്​ ജസീക്കയെ…

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ

Posted by - Sep 5, 2018, 07:17 am IST 0
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ…

Leave a comment