വിയറ്റ്നാമുമായി ചേര്‍ന്ന് നാളെ മുതല്‍ ഇന്ത്യ നാവികാഭ്യാസം നടത്തും

243 0

ന്യൂഡല്‍ഹി: സൈനിക സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിയറ്റ്നാമുമായി ചേര്‍ന്ന് നാളെ മുതല്‍ ഇന്ത്യ നാവികാഭ്യാസം നടത്തും. അടുത്ത മാസം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിയറ്റ്നാം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണിത്. ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര നയതന്ത്ര പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് നാവികാഭ്യാസത്തിന്റെ ലക്ഷ്യം. 

ജൂണില്‍ നിര്‍മലയുടെ സന്ദര്‍ശനത്തിന് പിന്നാലെ വിയറ്റ്നാം പീപ്പിള്‍സ് ആര്‍മിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ഇന്ത്യയിലെത്തുന്നുണ്ട്. വിയറ്റ്നാം സര്‍ക്കാരിലെ പ്രമുഖരും നാവികാഭ്യാസത്തിന് സാക്ഷ്യം വഹിക്കാനെത്തും. ഇന്ത്യയുടെ യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് സഹ്യാദ്രി,​ ഐ.എന്‍.എസ് കമോര്‍ത്ത,​ ഐ.എന്‍.എസ് ശക്തി എന്നിവ ടിയന്‍ സാ പോര്‍ട്ടില്‍ നടക്കുന്ന അഭ്യാസത്തില്‍ പങ്കെടുക്കും. ഈ മാസം 25 വരെയാണ് നാവികാഭ്യാസം. 2016ല്‍ വിയറ്റ്നാം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 500 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചിരുന്നു.

Related Post

ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted by - Jul 5, 2018, 10:24 am IST 0
ഡല്‍ഹി : സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെ തുടര്‍ന്ന്  ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ…

കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണം 15 ദിവസം കൂടി മാത്രം ; അമിത് ഷാ  

Posted by - Sep 4, 2019, 11:09 am IST 0
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാന നിയന്ത്രണങ്ങൾ  15  ദിവസത്തിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിന്നുള്ള സംഘത്തിനോടാണ്  ഷാ ഈ ഉറപ്പു നല്‍കിയത്.…

ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Posted by - Sep 10, 2018, 06:51 am IST 0
മുംബൈ : കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ സിദ്ധാര്‍ത്ഥ് സാംഗ്‌വി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . സഹപ്രവര്‍ത്തകരായ 2 പേര്‍…

ബജറ്റ് അവതരണം തുടങ്ങി;  അഞ്ചുവര്‍ഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ അഞ്ചുലക്ഷം കോടിയിലെത്തിക്കും  

Posted by - Jul 5, 2019, 11:49 am IST 0
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ചു ലക്ഷം കോടിയില്‍ (5 ട്രില്യണ്‍ ഡോളര്‍) എത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്…

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

Posted by - Feb 13, 2019, 09:28 pm IST 0
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ 15 ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം റൂറല്‍ എസ്പിയായ എ.അശോക്…

Leave a comment