കീഴ്വഴക്കങ്ങള്‍ പൊളിച്ചെഴുതി നിര്‍മല സീതാരാമന്‍; ബ്രൗണ്‍ ബ്രീഫ് കെയ്സ് ഒഴിവാക്കി ചുവന്ന ബാഗില്‍ ബജറ്റ് ഫയലുകള്‍  

561 0

ന്യൂഡല്‍ഹി : കന്നി ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിലവിലെ കീഴ്വഴക്കങ്ങളും പൊളിച്ചെഴുതുകയാണ്. സാധാരണ ഗതിയില്‍ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന ധനമന്ത്രിമാരുടെ കൈവശം കാണുന്ന ബ്രൗണ്‍ ബ്രീഫ് കെയ്സ് നിര്‍മ്മല ഒഴിവാക്കി. പകരം ചുവന്ന നാലു മടക്കുള്ള ബാഗില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ അടങ്ങിയ ഫയലുകളുമായാണ് മന്ത്രി ധനമന്ത്രാലയത്തിന് പുറത്തെത്തിയത്.

രാവിലെ 8.15ഓടെ ധനമന്ത്രാലയത്തിലെത്തിയ നിര്‍മ്മല സീതാരാമന്‍ സഹമന്ത്രിമാരോടും ധനവകുപ്പ് ഉദ്യോഗസ്ഥരോടും ചര്‍ച്ച നടത്തി. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍, ധനകാര്യ സെക്രട്ടറി എസ് സി ഗാര്‍ഗ്, ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ബജറ്റുമായി ധനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ചു.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. നിര്‍മ്മലയുടെ കന്നി ബജറ്റാണിത്. രാവിലെ 11 നാണ് ലോക്സഭയില്‍ ബജറ്റ് അവതരണം. ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കാര്‍ഷിക -തൊഴില്‍ മേഖലയില്‍ കാര്യമായ ഊന്നല്‍ ബജറ്റില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

Related Post

പി.സി ചാക്കോ ഇടതുപാളയത്തില്‍; യെച്ചൂരിയുമായി കൂടിക്കാഴ്ചയും സംയുക്തപത്രസമ്മേളനവും  

Posted by - Mar 16, 2021, 12:47 pm IST 0
ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും…

മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധ; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

Posted by - Dec 15, 2018, 08:31 am IST 0
മൈസൂര്‍ : മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്. അവശരായ 72…

പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം

Posted by - Apr 27, 2018, 07:38 am IST 0
ജമ്മു : ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം. കുല്‍ഗാമിലെ പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു. ആക്രമണത്തില്‍…

ആശുപത്രിയില്‍ തീപിടിത്തം

Posted by - May 24, 2018, 06:52 am IST 0
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. വസുന്ധര എന്‍ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം.  20ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ആര്‍ക്കും…

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് പാകിസ്ഥാനില്‍ അറസ്റ്റില്‍  

Posted by - Jul 17, 2019, 06:03 pm IST 0
ന്യുഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദവ മേധാവിയുമായി ഹാഫിസ് സെയ്ദിനെ പാകിസ്താനിലെ ഗുജറന്‍വാലയില്‍ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ഭീരവാദ വിരുദ്ധ വിഭാഗമാണ് സെയ്ദിനെ അറസ്റ്റു…

Leave a comment