ലോ​ഡ്​​ജി​ല്‍​ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത ബി.​ജെ.​പി നേ​താ​വ്​ അറസ്റ്റില്‍ 

246 0

വാ​രാ​ണ​സി: ലോ​ഡ്​​ജി​ല്‍​ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത ബി.​ജെ.​പി നേ​താ​വ്​ ക​ന​യ്യ ലാ​ല്‍ മി​ശ്ര അ​റ​സ്​​റ്റി​ല്‍. ജോ​ലി ന​ല്‍​കാ​മെ​ന്ന വാ​ഗ്​​ദാ​നം ചെ​യ്​​ത്​ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്​​ഥ​യു​മാ​യു​ള്ള കൂ​ടി​ക്കാ​​ഴ്​​ച​ക്കെ​ന്ന മ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ​ലോഡ്​​ജി​ല്‍ വെ​ച്ച്‌​ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി മി​ശ്ര​യു​മാ​യി ഫോ​ണി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ പാ​ര്‍​ട്ടി​യു​ടെ ഭ​ദോ​ഹി ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ആ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന്​ സി​ഗ്ര പൊ​ലീ​സ്​ സ്​​ഥ​ല​​ത്തെ​ത്തു​ക​യും മി​ശ്ര​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. 

ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ബി.​ജെ.​പി​യു​ടെ യു.​പി​യി​ലെ ത​ന്നെ മ​റ്റൊ​രു നേ​താ​വാ​യ കു​ല്‍​ദീ​പ്​ സി​ങ്​ സെ​ന്‍​ഗാ​റി​നെ സി.​ബി.​ഐ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ മ​റ്റൊ​രു ബി.​ജെ.​പി നേ​താ​വും ഇ​ത്ത​ര​മൊ​രു കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. മു​റി​യി​ല്‍ പ്ര​വേ​ശി​ച്ച ഉ​ട​ന്‍ 50കാ​ര​നാ​യ ഇ​യാ​ള്‍ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നും പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ഒ​ച്ച​വെ​ക്കു​ക​യും ചെ​യ്​​ത​തി​നൊ​ടു​വി​ല്‍ മ​റ്റു മു​റി​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പേ​ര്​ വെ​ളി​പ്പെ​ടു​ത്താ​ത്ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ പ​റ​ഞ്ഞു. 

Related Post

പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരം   

Posted by - Dec 4, 2019, 02:39 pm IST 0
ന്യൂഡല്‍ഹി: പാകിസ്താന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. അടുത്ത…

മഹാരാഷ്‌ട്രയിൽ ഗവർണർ എൻ.സി.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു 

Posted by - Nov 12, 2019, 09:58 am IST 0
മുംബയ്/ന്യൂഡൽഹി: കോൺഗ്രസിന്റെ പിന്തുണ ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ  മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിംഗ് കോശിയാരി തള്ളുകയും എൻ.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്‌ട്രയിൽ…

പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം, വീട്ടുജോലിക്കാരൻ അറസ്റ്റിൽ 

Posted by - Oct 3, 2019, 03:54 pm IST 0
മുംബൈ: കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം. സര്‍ക്കാര്‍ രേഖകളടക്കം സുപ്രധാന വിവരങ്ങള്‍  കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയതായി സംശയിക്കുന്നു. സംഭവത്തില്‍ ഗോയലിന്റെ വീട്ടിലെ ജോലിക്കാരൻ…

3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു 

Posted by - Apr 3, 2018, 08:55 am IST 0
3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ്‌ എക്‌ണോമിസ് ചോദ്യപേപ്പർ ചേർന്നതുമായി ബന്ധപ്പെട്ട് ബവാന കോൺവെന്റ് സ്കൂളിലെ രണ്ട് ഫിസിക്സ്‌ അധ്യാപകരെയും കോച്ചിങ്…

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്

Posted by - Dec 4, 2019, 02:05 pm IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി കത്ത്ക ലഭിച്ചു. ക മ്മ്യൂണിസ്റ്റ് ഭീകരവാദ ഗ്രൂപ്പായ ത്രിത്വ സമ്മേളന്‍ പ്രസ്തുതി കമ്മിറ്റിയാണ് ഭീഷണി കത്ത്…

Leave a comment