പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് തിങ്കളാഴ്ചയോ ബുധനാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം

170 0

തൃശ്ശൂര്‍: മധ്യവേനലവധിക്കുശേഷം പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ എന്ന കീഴ്‌വഴക്കത്തിന് ഇക്കുറി മാറ്റം. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചതന്നെ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 31 തിങ്കളാഴ്ചയാണെങ്കില്‍ തൊട്ടടുത്ത ബുധനാഴ്ചയോ, ബുധനാഴ്ചയാണെങ്കില്‍ അടുത്ത തിങ്കളാഴ്ചയോ ആണ് സ്കൂള്‍ തുറന്നിരുന്നത്. ആ പതിവനുസരിച്ച്‌ ഇക്കൊല്ലം ജൂണ്‍ നാലിന് തിങ്കളാഴ്ച സ്കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ജൂണ്‍ നാലിന് സ്കൂള്‍ തുറക്കുമെന്നാണ് സംസ്ഥാനത്തെ മിക്ക സി.ബി.എസ്.ഇ. സ്കൂളുകളും അറിയിച്ചിരിക്കുന്നത്. 

സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല. പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെങ്കില്‍ 220 പ്രവൃത്തിദിനം വേണം. അടുത്ത അധ്യയനവര്‍ഷം മുന്‍കൊല്ലത്തെക്കാള്‍ കൂടുതല്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. അടുത്തവര്‍ഷത്തേക്കുള്ള പൊതുവിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറങ്ങിയാലേ ശനിയാഴ്ചകളിലെ പ്രവൃത്തിദിനങ്ങള്‍ അറിയാന്‍ കഴിയൂ. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തിദിവസമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച ഉണ്ടാകും. 220 പ്രവൃത്തിദിവസം അടുത്ത അധ്യയനവര്‍ഷം ഉണ്ടാവണമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. 

Related Post

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST 0
ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം…

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം  

Posted by - May 8, 2019, 11:45 am IST 0
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയ 58,895…

ഹയർ സെക്കൻഡറി ഫലം പത്തിന് 

Posted by - May 6, 2018, 08:29 am IST 0
കഴിഞ്ഞ ദിവസം ചേർന്ന ഹയർ സെക്കൻഡറി പരീക്ഷാ ബോർഡുകളുടെ യോഗത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പത്തിന് പ്രഖ്യാപിക്കാൻ തീരുമാനമായി.…

സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു

Posted by - May 23, 2018, 08:09 am IST 0
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​ന്‍ എ​യ്റോ​സ്പെ​യ്സ് കമ്പ​നി​യാ​യ സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ വ​ന്‍​ഡെ​ന്‍​ബ​ര്‍​ഗ് വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ലെ സ്പെ​യ്സ് ലോ​ഞ്ച് കോം​പ്ല​ക്സി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.  നാ​സ​യു​ടെ​യും…

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.1 ശതമാനം വിജയം; മലയാളി പെണ്‍കുട്ടി ടോപ്പര്‍  

Posted by - May 6, 2019, 07:04 pm IST 0
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്.  ഭാവനയെ കൂടാതെ…

Leave a comment