സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.1 ശതമാനം വിജയം; മലയാളി പെണ്‍കുട്ടി ടോപ്പര്‍  

146 0

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്.  ഭാവനയെ കൂടാതെ മറ്റ് 12 പേര്‍ കൂടി 499 മാര്‍ക്ക് നേടിയിട്ടുണ്ട്. 25 കുട്ടികള്‍ 498 മാര്‍ക്ക് നേടി. പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.91.1% ആണ് മൊത്തം വിജയം. തിരുവനന്തപുരം മേഖലയാണ് മുന്നില്‍ (99.8%), ചെന്നൈ (99%), അജ്മീര്‍ (95.89%) എന്നിവയാണ് മുന്നിലെത്തിയ മറ്റു മൂന്നു റീജിയണുകള്‍.

രാജ്യത്തെ 600 സെന്ററുകളിലായി 18,27,472 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 29 നായിരുന്നു പത്താം ക്ലാസ് പരീക്ഷകള്‍ പൂര്‍ത്തിയായത്. പരീക്ഷാ ഫലങ്ങള്‍ csberesults.nic.in , cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്

കഴിഞ്ഞ വര്‍ഷം പരീക്ഷാഫലം വൈകിയത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നു.

Related Post

ചൂട് കൂടിയിട്ടും പരീക്ഷ മാറ്റാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി 

Posted by - Mar 29, 2019, 05:21 pm IST 0
തേഞ്ഞിപ്പലം: കനത്ത ചൂടും വരൾച്ചയും കാരണം ഹോസ്റ്റലുകൾ അടച്ചിട്ടിട്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലോ പരീക്ഷകൾ മാറ്റാൻ തയ്യാറാവുന്നില്ലെന്ന് പരാതി. വെക്കേഷൻ സമയത്ത് നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റണമെന്ന്…

ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍

Posted by - May 5, 2018, 09:25 am IST 0
ഹരിപ്പാട്: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ സ്വീകരിക്കും. കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന…

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST 0
ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം…

എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്

Posted by - Apr 30, 2018, 08:00 am IST 0
എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്   എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഇതിനു പുറമെ സഫലം…

ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

Posted by - Apr 30, 2018, 10:24 am IST 0
ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. . എന്നാല്‍ ഇത്തവണ മറ്റൊരു…

Leave a comment