ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു

112 0

നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി കെനിയയില്‍ ശക്തമായ മഴ തുടരുകയാണ്. നകുരു പ്രവിശ്യയിലെ സൊലൈയില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ ഡാം ആണ് തകര്‍ന്നത്. 

ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചലില്‍ നൂറോളം വീടുകള്‍ ഒലിച്ചു പോയി. രാജ്യം വെള്ളപ്പൊക്ക കെടുതി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഡാം അപകടം. മഴക്കെടുതിയില്‍പ്പെട്ട് നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസും റെഡ്ക്രോസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 

Related Post

കൊറോണ വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം; ഭീതി വേണ്ടെന്ന് ശാസ്ത്രജ്ഞര്

Posted by - Mar 22, 2020, 02:32 pm IST 0
കൊറോണ വൈറസ് ഭീതിയാല്‍ ലോകം നിശ്ചലമായിക്കഴിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒരു മാഹാമാരിയായി തന്നെ കൊറോണയെ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതിനു പിന്നാലെ ഒട്ടനവധി പഠനങ്ങളും പരീക്ഷണ റിപ്പോര്‍ട്ടുകളുമാണ് കൊറോണയെപ്പറ്റി ദിനംപ്രതി…

ഇന്തോനേഷ്യയില്‍ ഭൂചലനം; 25 മരണം

Posted by - Sep 27, 2019, 12:54 pm IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം.  ഭൂചലനത്തില്‍ 25   പേര്‍ മരിച്ചു. 100നു മുകളിൽ  പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപില്‍ ഭൂചലനമുണ്ടായത്. ജനങ്ങളെ  സുരക്ഷിത…

യു.എ.ഇ.യില്‍ ഇന്ധനവില കുറയും

Posted by - Dec 29, 2018, 08:07 am IST 0
ദുബായ്: യു.എ.ഇ.യില്‍ അടുത്ത മാസം ഇന്ധനവില കുറയും. വാറ്റ് ഉള്‍പ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊര്‍ജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. പെട്രോള്‍ സൂപ്പര്‍ 98-ന്റെ വില ലിറ്ററിന് 2.25…

ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

Posted by - Jan 21, 2019, 05:08 pm IST 0
ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്,…

കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയുവാവിന് ദാരുണാന്ത്യം  

Posted by - May 7, 2019, 07:45 pm IST 0
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രം കയറി മലയാളിയായ ടെക്നീഷ്യന് ദാരുണാന്ത്യം. കുവൈറ്റ് എയര്‍വേസിലെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍…

Leave a comment