ആം​ബു​ല​ന്‍​സിന് തീ​പി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ വെ​ന്തു​മ​രി​ച്ചു

242 0

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആം​ബു​ല​ന്‍​സി​നു തീ​പി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ശ​ക്ത​മാ​യ പൊ​ട​ക്കാ​റ്റ് ഉ​ണ്ടാ​യ സ​മ​യ​ത്താ​ണ് ആം​ബു​ല​ന്‍​സി​നു തീ​പി​ടി​ച്ച​ത്. പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ആം​ബു​ല​ന്‍​സി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നവരാണ് അപകടത്തില്‍പെട്ടത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ (24), കാ​ണ്‍​പു​ര്‍ സ്വ​ദേ​ശി​യാ​യ ഗു​ഡു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

സു​ബോ​ധ് കു​മാ​ര്‍ (40) എ​ന്ന ആ​ളാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​യാ​ള്‍​ക്ക് 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഷെ​യ്ക്ക് സ​രാ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രാ​ള്‍ ഗു​രു​ത​ര പൊ​ള്ള​ലോ​ടെ ര​ക്ഷ​പെ​ട്ടു.  ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ള്‍​ക്കു ന​ടു​വി​ലാ​യാ​ണ് അ​പ​ക​ടം ന​ട​ന്ന ആം​ബു​ല​ന്‍​സ് കി​ട​ന്നി​രു​ന്ന​ത്. മ​റ്റു ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ളി​ലും തീ​പി​ടി​ച്ചു.

Related Post

സുപ്രീം കോടതി പി ചിദംബരത്തിന് മുൻകൂർ ജാമ്യം നിരസിച്ചു 

Posted by - Sep 5, 2019, 01:08 pm IST 0
ന്യൂദൽഹി: ഐ ൻ എക്സ്   മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന്  മുൻ‌കൂർ  ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു . ദില്ലി ഹൈക്കോടതിയുടെ…

ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രത്തിൽ നിന്ന്  12,57,500 രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു

Posted by - Nov 3, 2019, 10:08 am IST 0
.ബെംഗളൂരു: ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രത്തിൽ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) നടത്തിയ റെയ്ഡിൽ 12,57,500 രൂപയുടെ ടിക്കറ്റുകൾ പിടികൂടി.സംഘത്തിന്റെ വ്യവസായമേഖലയിലെ കേന്ദ്രത്തിൽനിന്നാണ് ടിക്കറ്റുകൾ പിടിച്ചത്.ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ്…

ചന്ദ്രയാന്‍ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്നു  :  35 കി.മീ മാത്രം അകലെ 

Posted by - Sep 4, 2019, 10:54 am IST 0
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികില്‍ എത്തി . വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയികരമായി പൂര്‍ത്തികരിച്ചു. ഐഎസ്ആര്‍ഒ ആണ് ഈ വിവരം പുറത്തുവിട്ടത്…

എട്ടു വയസ്സുകാരിയെ സഹോദരന്‍ ബലാത്സംഗം ചെയ്തു; ആശുപത്രിയില്‍ എത്തിയ കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഡോക്ടര്‍ ഞെട്ടി

Posted by - Jul 5, 2018, 11:43 am IST 0
ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ എട്ടു വയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂത്തസഹോദരന്‍ മാനഭംഗപ്പെടുത്തി. ബുധനാഴ്ച മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.മാതാപിതാക്കള്‍ വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സ്വകാര്യ…

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി

Posted by - Jan 20, 2020, 04:25 pm IST 0
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി. എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത്  ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.

Leave a comment