കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു; വിവാദപ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സാം പിത്രോദ  

254 0

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്നും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിത്രോദ വ്യക്തമാക്കി.

തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ മാപ്പ് പറയുന്നു. താന്‍ ഉദ്ദേശിക്കാത്ത രീതിയിലാണ് പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടതെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു. സിഖ് കൂട്ടക്കൊല നടന്നു, ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുക എന്നായിരുന്നു സാം പിത്രോദയുടെ പ്രസ്താവന. എന്നാല്‍ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിത്രോദ വിശദീകരിച്ചു. ചര്‍ച്ച ചെയ്യാന്‍ വേറെയും നിരവധി വിഷയങ്ങളുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചത്.

പ്രസ്താവന വിവാദമായതോടെ പിത്രോദയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാട് അല്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. പിത്രോദയുടെ പ്രസ്താവന ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് കോണ്‍ഗ്രസ് പിത്രോദയെ തള്ളിപ്പറഞ്ഞത്. പിത്രോദയുടേത് വ്യക്തിപരമായ നിലപാടാണെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. പേരാട്ടം ഇനിയും തുടരും. സിഖ് കൂട്ടക്കൊലയ്ക്കൊപ്പം 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കും നീതി ലഭിക്കണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Post

ലേഡീസ് കോച്ചിന് പുതിയ നിറം

Posted by - Mar 6, 2018, 08:27 pm IST 0
ലേഡീസ് കോച്ചിന് പുതിയ നിറം  ലേഡീസ് കോച്ചിന് പുതിയനിറം നൽകി. ഇത് സ്ത്രീകൾക്ക് എളുപ്പത്തിൽ കോച്ച് കണ്ടുപിടിക്കാൻ മാത്രമല്ല പുരുഷന്മാർ അറിയാതെ കോച്ച് മാറിക്കയറുന്നത് തടയാനും പറ്റും.…

പൗരത്വ നിയമത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല : ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Dec 15, 2019, 03:24 pm IST 0
കൊച്ചി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ പറ്റില്ലെന്ന  മുഖ്യമന്ത്രിയുടെ പ്രസ്താവനയോട്‌ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അധികാര പരിധി ഭരണഘടനയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്നും…

ഡൽഹി സംഘർഷത്തിൽ 13 ആളുകൾ കൊല്ലപ്പെട്ടു

Posted by - Feb 26, 2020, 09:31 am IST 0
ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ സംബന്ധിച്ചുള്ള  കലാപം കത്തിപ്പടർന്ന്  വടക്കു-കിഴക്കൻ ഡൽഹിയിലെ തെരുവുകൾ. തിങ്കളാഴ്ച  നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു. വടക്കുകിഴക്കൻ…

നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു

Posted by - Dec 31, 2018, 09:48 am IST 0
ശ്രീനഗര്‍: കാശ്മീരിലെ നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ പാക് സൈനികരെന്ന് സംശയം. പാക് സൈനികരുടേതിന് സമാനമായ വസ്ത്രങ്ങളാണ്…

ഡിസ് ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രി വിടാതെ ലാലു പ്രസാദ്

Posted by - May 1, 2018, 08:49 am IST 0
ന്യൂഡല്‍ഹി: ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡിസ് ചാര്‍ജ്ജ് ചെയ്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. തനിക്ക് എയിംസില്‍ തന്നെ…

Leave a comment