രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി

379 0

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. പരാജയം മുന്നില്‍ കണ്ടതു മുതലാണ് കോണ്‍ഗ്രസ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞു തുടങ്ങിയതെന്നും സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പോലും ഡല്‍ഹിയില്‍ പോയി രാഷ്ട്രീയം കളിച്ചയാളുകളാണ് കോണ്‍ഗ്രസിനൊപ്പമുള്ളതെന്നും മോദി കുറ്റപ്പെടുത്തി. 

അഴിമതിയുടെ കറപുരളാത്ത ഒരു മന്ത്രിയെങ്കിലും സിദ്ധരാമയ്യ മന്ത്രിസഭയിലുണ്ടോയെന്നു ചോദിച്ച പ്രധാനമന്ത്രി അടിസ്ഥാന തത്ത്വങ്ങള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുക്കാന്‍ രാഹുലിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് കോണ്‍ഗ്രസ് സോണിയ ഗാന്ധിയെ പ്രചരണത്തിനെത്തിക്കുന്നതെന്നു മോദി പരിഹസിച്ചു.
 

Related Post

വൈറസ് പരാമർശം; യോഗിക്കെതിരെ പരാതി നൽകാനൊരുങ്ങി മുസ്ലീം ലീഗ്

Posted by - Apr 6, 2019, 01:39 pm IST 0
കൊച്ചി: മുസ്ലീം ലീഗിനെതിരായ  വൈറസ് പരാമർശത്തിൽ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും പരാമർശങ്ങൾ പച്ചയായ വർഗീയതയാണ്. യോഗിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ്…

അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Posted by - Dec 2, 2018, 05:51 pm IST 0
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്കു പോകാനെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 8 പേരെയാണ് ഇന്ന് ഉച്ചയോടെ നിലയ്ക്കലില്‍ വെച്ച്‌…

നിയമസഭ തെരഞ്ഞെടുപ്പ് ; ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക നാളെ  

Posted by - Mar 5, 2021, 04:57 pm IST 0
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച പുറത്തിറക്കും. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്റി 20യുടെ തീരുമാനം. കുന്നത്തുനാട്…

പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത 

Posted by - Mar 18, 2018, 08:14 am IST 0
പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. ഇതിനായി ആർ. എസ്.എസ് പ്രഫഷണൽ ഗുണ്ടാ…

സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ അസം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കും: അഖിലേഷ് യാദവ്

Posted by - Sep 15, 2019, 11:31 am IST 0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്പി) അധികാരത്തിൽ വന്നാൽ റാംപൂർ എംപി ആസാം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന്   അഖിലേഷ് യാദവ് പറഞ്ഞു. ശ്രീ അസം ഖാന്റെ…

Leave a comment