500 ഉൽപ്പന്നങ്ങൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തി

285 0

ദോഹ: റമദാൻ മാസത്തിനു മുന്നോടിയായി 500 ഉൽപ്പന്നങ്ങൾക്ക് സാമ്പത്തീക, വാണിജ്യമന്ത്രാലയം വിലനിയന്ത്രണം ഏർപ്പെടുത്തി. മന്ത്രാലയ സർക്കുലറിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് ഏതെങ്കിലും വ്യാപാരസ്ഥാപനം അധികവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. തുടർച്ചയായി എട്ടാം വർഷമാണ് റംസാനോടനുബന്ധിച്ചുള്ള വിലനിയന്ത്രണം. 

ഇന്നലെ മുതൽ കുറഞ്ഞവിലയിൽ സാമഗ്രികൾ വിപണിയിലെത്തി തുടങ്ങി. റമദാൻ കാലം അവസാനിക്കും വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. അരി, ഗോതമ്പു പൊടി, പഞ്ചസാര എന്നീ നിത്യോപയോഗ സാധനങ്ങൾക്കും ഹൽവ, ബിസ്ക്കറ്റ്, കസ്റ്റാർഡ് പൗഡറുകൾ മുതലായ ബേക്കറി ഉൽപ്പന്നങ്ങൾക്കും ബേബി ഫുഡ്, നാപ്‌കിൻ, ഡയപ്പർ, തേൻ, കോൺഫ്‌ളക്‌സ്, ഹാൻഡ് വാഷ് എന്നിവക്കും വിലനിയന്ത്രണമുണ്ട്.

Related Post

ഭക്ഷ്യയെണ്ണ കമ്പനി രുചി സോയയെ പതഞ്ജലി ഏറ്റെടുക്കും

Posted by - Apr 12, 2019, 12:34 pm IST 0
ദില്ലി: വളരെ നാളുകളായി തുടര്‍ന്ന് വന്ന വിലപേശലുകള്‍ക്ക് ഒടുവില്‍ വിരാമമായി. രാജ്യത്തെ മുന്‍നിര ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ യോഗ ഗുരു ബാബ രാംദേവിന്‍റെ പതഞ്ജലി ഏറ്റെടുക്കും. കടക്കെണിയിലായ…

പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരികെ വിളിക്കുന്നു 

Posted by - May 8, 2018, 02:44 pm IST 0
ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്‌ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയതിനെ…

വരിക്കാരുടെ എണ്ണത്തില്‍ ജിയോ  30 കോടി കടന്നു 

Posted by - Apr 17, 2019, 03:25 pm IST 0
മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയിലെ വരിക്കാരുടെ എണ്ണം 30 കോടി കടന്ന് മുന്നോട്ട്. സേവനം തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് റിലയന്‍സ് ജിയോ ഈ വന്‍…

വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു

Posted by - May 1, 2018, 11:30 am IST 0
വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു. വാട്​സ്​ആപ്പ്​ സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ സമീപകാലത്ത്​ മാതൃ കമ്പനിയായ ഫേസ്​ബുക്ക്​ നേതൃത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ്​ മേഖലകളില്‍ ശ്രദ്ധ…

തെരഞ്ഞെടുപ്പ് ചൂടുമായി ഗൂഗിൾ ഡൂഡില്‍

Posted by - Apr 11, 2019, 03:47 pm IST 0
ദില്ലി: ഒന്നാം ഘട്ട  ലോക്‌സഭതെരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഗൂഗിളും. മഷി പുരട്ടിയ വിരല്‍ ഉള്‍പ്പെടുത്തിയാണ് വ്യാഴാഴ്ച ഡൂഡില്‍ പുറത്തിറക്കിയത്.  ക്ലിക്ക് ചെയ്താല്‍ എങ്ങനെ…

Leave a comment