രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍.ബി.ഐ

265 0

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ ബാങ്കുകളിലായി ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ നടന്ന 23,000ത്തിലധികം തട്ടിപ്പുകേസുകളുടെ കണക്കാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. 

2013-14 സാമ്പത്തിക വര്‍ഷത്തില്‍ 4,036 കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ആകെ നഷ്ടം 10,170 കോടി. 2014-15ല്‍ കേസുകളുടെ എണ്ണം 4,639 ആയി. 2015-20ല്‍ ഇത് 4,693 ആയി വര്‍ധിച്ചു. 2016-17ല്‍ കേസുകളുടെ എണ്ണം 5,076 ആയി. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച്‌ 1 വരെയുള്ള കാലത്ത് നടന്നിട്ടുള്ള തട്ടിപ്പുകളുടെ എണ്ണം 5,152 ആണ്. ഓരോ കേസിലും ബാങ്കുകളുടെ നഷ്ടം ഒരു ലക്ഷം രൂപയോ അതിനു മേലെയോ ആണ്. 

അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായ നഷ്ടം 1,00,718 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് രാജ്യത്തെ ബാങ്ക് തട്ടിപ്പുകളെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടത്. ബാങ്ക് തട്ടിപ്പു കേസുകള്‍ പരിശോധിച്ച്‌ വരികയാണെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
 

Related Post

രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ

Posted by - Apr 1, 2019, 04:43 pm IST 0
രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം  ഇന്ന് മുതല്‍ പ്രാബല്യത്തിലായി.…

വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു

Posted by - May 1, 2018, 11:30 am IST 0
വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു. വാട്​സ്​ആപ്പ്​ സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ സമീപകാലത്ത്​ മാതൃ കമ്പനിയായ ഫേസ്​ബുക്ക്​ നേതൃത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ്​ മേഖലകളില്‍ ശ്രദ്ധ…

ഫ്ലിപ്കാർടിനെ വാൾമാർട് ഏറ്റെടുക്കും

Posted by - May 5, 2018, 05:56 am IST 0
ഫ്ലിപ്കാർടിന്റെ 75 ശതമാനം ഓഹരികൾ  അമേരിക്കൻ വിപണന  ശ്രിംഖലയായ വാൾമാർട്  ഏറ്റെടുക്കുന്നു. 1500 കോടി രൂപയ്ക്കാണ് ഓഹരികൾ വാൾമാർട് ഏറ്റെടുക്കുന്നത് എന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ…

10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Posted by - Nov 28, 2019, 02:47 pm IST 0
മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉയർന്നു. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയന്‍സ് സ്വന്തമാക്കിയത്.…

വിദേശവിപണിയും ആഭ്യന്തര വിപണിയും അനുകൂലം; റബര്‍ വില ഉയര്‍ന്ന നിലയില്‍   

Posted by - Feb 19, 2021, 03:10 pm IST 0
കോട്ടയം: കിലോയ്ക്ക് 157 ലേക്ക് ഉയര്‍ന്ന റബര്‍ വില അതേ നില തുടരുന്നു. വിദേശ വിപണിയും ആഭ്യന്തര വിപണി സാഹചര്യങ്ങളും അനുകൂലമായതാണ് കേരളത്തിലെ റബര്‍ നിരക്ക് ഉയരാന്‍…

Leave a comment