ദുബൈ എയര്‍പോര്‍ട്ടില്‍ ഇനി പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്

220 0

ദുബൈ: ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍. യാത്രക്കാര്‍ എയര്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന 'നെക്സ്റ്റ് ജനറേഷന്‍ ബോര്‍ഡേഴ്‌സ്' വിവരങ്ങള്‍ പാസ്‌പോര്‍ട്ട് കണ്ട്രോള്‍ ഓഫീസര്‍ക്ക് കൈമാറും. 

തുടര്‍ന്ന് അവശ്യമായ പരിശോധനയ്ക്ക് ശേഷം പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നടത്തി നല്‍കുകയാണ് പതിവ്. മൂന്ന് മിനിട്ടിലാണ് ഈ പരിശോധനകള്‍ നടന്നിരുന്നത്. ഇപ്പോള്‍ പാസ്‌പോര്‍ട്ട് 10 സെക്കന്‍ഡില്‍ സ്റ്റാമ്പ് ചെയ്ത് നല്‍കും. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ജനറല്‍ ഡയറക്ടര്‍ അസിസ്റ്റന്റ് ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അല്‍ ഷാങ്ക്വറ്റിയാണ് ഇക്കാര്യമറിയിച്ചത്. 

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ആണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ദുബൈയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ഇത് നടപ്പിലാക്കുമെന്ന് ജി ഡി ആര്‍ എഫ് എ അറിയിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3ല്‍ ഈ സംവിധാനം ഇതിനകം പൂര്‍ണമായി നടപ്പിലാക്കിയിട്ടുണ്ട്. 

Related Post

കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനൊരുങ്ങി ദുബായ് 

Posted by - May 1, 2018, 08:31 am IST 0
ദുബായ് : ദുബായ് നിയമ വിപ്ലവത്തിനൊരുങ്ങുന്നു. പ്രാഥമീക, അപ്പീല്‍, സുപ്രീം കോടതി വിചാരണകള്‍ നേരിടുന്ന കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുബൈ.…

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST 0
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍…

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു

Posted by - May 10, 2018, 02:08 pm IST 0
നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ…

സി​റി​യ​യി​ല്‍ യു​എ​സ് വ്യോമാ​ക്ര​മ​ണം: മ​ര​ണം 41 ആ​യി

Posted by - Nov 11, 2018, 09:08 am IST 0
ഡ​മാ​സ്ക​സ്: കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹാ​ജി​ന്‍ പ​ട്ട​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.…

Leave a comment