കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനൊരുങ്ങി ദുബായ് 

276 0

ദുബായ് : ദുബായ് നിയമ വിപ്ലവത്തിനൊരുങ്ങുന്നു. പ്രാഥമീക, അപ്പീല്‍, സുപ്രീം കോടതി വിചാരണകള്‍ നേരിടുന്ന കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുബൈ. ഇതുവരെ മൂന്ന് കോടതികളിലും കേസുകള്‍ തീര്‍പ്പ് കല്പിക്കുന്നതിന് 305 ദിവസമാണ് സാധാരണഗതിയില്‍ എടുത്തിരുന്നത്. 

ദുബായ് കിരീടാവകാശിയും ദുബൈ ഫ്യൂച്വര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദുബൈ 10എക്‌സില്‍ ഉള്‍പ്പെടുത്തി നിയമനടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സി3 കോര്‍ട്ട് എന്നാണ് ഇതിന് പേര്‍ നല്‍കിയിരിക്കുന്നത്. ലോകത്ത് ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ രാജ്യമാകും യു എ ഇ. മറ്റ് നഗരങ്ങളെ പത്ത് വര്‍ഷം പിന്നിലാക്കുന്ന ഭരണ പരിഷ്‌കാര നടപടികളും പദ്ധതികളുമാണ് ദുബൈ 10 എക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Related Post

റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് 18കാരൻ മരിച്ചു 

Posted by - Apr 28, 2018, 03:20 pm IST 0
ദുബായ് : റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 18കാരൻ മരിച്ചു. മരത്തില്‍ ഇടിച്ച കാര്‍ രണ്ടായി പിളര്‍ന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലന്‍സും ഉടനടി സ്ഥലത്തെത്തി…

ശമ്പളവും ഭക്ഷണവുമില്ലാതെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍

Posted by - May 9, 2018, 11:29 am IST 0
യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍. 2017 ഒക്ടോബര്‍ 11,16 തിയതികളിലായാണ് അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനി 8 മലയാളികളെ കണ്‍സ്ട്രക്ഷന്‍…

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 മരണം 

Posted by - Jul 8, 2018, 10:46 am IST 0
ടോക്കിയോ: തെക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറിലേറെ പേരെ കാണാതായി. ഒരാഴ്ചയായി ജപ്പാനില്‍ മഴ തുടരുകയാണ്. ഹിരോഷിമ, എഹിം,…

‌24 മ​ണി​ക്കൂ​റി​നി​ടെ 25 ഭീ​ക​ര​രെ പരലോകത്തേക്കയച്ച് സൈ​ന്യം

Posted by - Jul 1, 2018, 07:24 am IST 0
കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ‌24 മ​ണി​ക്കൂ​റി​നി​ടെ 25 ഭീ​ക​ര​രെ പരലോകത്തേക്കയച്ച് സൈ​ന്യം. ഏ​റ്റു​മു​ട്ട​ലി​നി​ടെ 23 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും അ​ഫ്ഗാ​ന്‍ പ്ര​തി​രോ​ധ വി​ഭാ​ഗം പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.  ഭീ​ക​ര​രു​ടെ പ​ക്ക​ല്‍ നി​ന്ന്…

Leave a comment