വികസനവും മുന്നേറ്റവും പാപമാണെന്ന മനോഭാവം മാറണം : പിണറായി വിജയന്‍

318 0

തിരുവനന്തപുരം: വികസനവും മുന്നേറ്റവും പാപമാണെന്ന മനോഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  വികസനത്തിനൊപ്പം വരുന്ന തൊഴിലവസരങ്ങള്‍ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വികസനം കണക്കിലെടുക്കുമ്പോള്‍ നമുക്ക് അവയെ അവഗണിച്ച്‌ മുന്നോട്ട് പോകാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂരില്‍ നടന്ന വയല്‍ക്കിളി സമരത്തെ ഉന്നംവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വികസന കാര്യങ്ങളില്‍ സര്‍ക്കാരിന് ഉദ്യോഗസ്ഥരില്‍ നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ പത്രത്തോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ സ‌ര്‍ക്കാരും ജനങ്ങളും ഭിന്നതകള്‍ മാറ്റിവച്ച്‌ വികസനത്തിനായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു സംസ്‌കാരം കേരളത്തിലും ഉണ്ടാവണം. 

എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം വികസന പദ്ധതികളോട് കാണിക്കുന്ന മനോഭാവം പ്രശ്നമാണ്. ഇത് അവരുടെ പ്രശ്നമല്ല,​ മറിച്ച്‌ കേരളത്തിന്റെ പൊതുമനസ്ഥിതിയാണ് കാണിക്കുന്നത്. വികസനത്തിന്റെ ഫലം എല്ലാരിലും എത്തണം. സമൂഹത്തിന്റെ ഒരു നല്ല പങ്കിനും സര്‍ക്കാരിന്റെ സഹായം ആവശ്യമില്ല. എന്നാല്‍,​ താഴേക്കിടയിലുള്ളവരുടെ കാര്യം അങ്ങനെയല്ല.
 

Related Post

കമൽനാഥ് സോണിയ ഗാന്ധിയെ സന്ദർശിച്ചു 

Posted by - Aug 30, 2019, 03:45 pm IST 0
വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിന്റെ ആവശ്യകത അറിയിച്ചു. ഗാന്ധിയെ…

എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി

Posted by - Dec 24, 2018, 10:36 am IST 0
തിരുവനന്തപുരം: എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ലെന്നുമാണ് കോടിയേരി പറഞ്ഞത്.കേരളത്തിന്റെ മുഖ്യമന്ത്രിക്ക്…

അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ  പ്രസ്താവന അപകീർത്തികരമെന്ന് അൽഫോൻസ് കണ്ണന്താനം

Posted by - Oct 29, 2018, 08:25 pm IST 0
ഡല്‍ഹി ; അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന അപകീർത്തികരമാണെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തിൽ പരിഹസിക്കുന്നത്…

യുപിയിൽ പ്രിയങ്ക വാദ്രക്കെതിരെ പടയൊരുക്കം, സീനിയർ നേതാക്കൾ യോഗങ്ങൾ ബഹിഷ്കരിച്ചു

Posted by - Nov 22, 2019, 04:34 pm IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി കിട്ടി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി യോഗം വിളിച്ച പ്രിയങ്കയെ നേതാക്കള്‍…

കന്നഡനാട് ബിജെപി ഭരിക്കുമോ? കോണ്‍ഗ്രസിന് തിരിച്ചടി

Posted by - May 15, 2018, 10:40 am IST 0
ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം. കോണ്‍ഗ്രസിന് തിരിച്ചടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി ജെ പി 111, കോണ്‍ഗ്രസ് 61 എന്നിങ്ങനെയാണ് ലീഡ്…

Leave a comment