ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയാതെ കേന്ദ്ര സർക്കാർ: ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ

237 0

കൊച്ചി : ഓൺലൈൻ മരുന്നു വ്യാപാര വിഷയത്തിൽ ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ. ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും അത് ഇതുവരെ പ്രാവർത്തികമായിട്ടില്ല.  2016 ലാണ് ഓ‍ൺലൈൻ മരുന്നു വ്യാപാരത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതിനു മാർഗനിർദേശങ്ങൾ നിശ്ചയിച്ചിരുന്നില്ല. ഐടി ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട്, ഫാർമസി ആക്ട് എന്നിവയ്ക്കു വിധേയമായി മരുന്നു വ്യാപാരം നടത്താനായിരുന്നു അനുമതി. 

ഇതു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തെളിവുകൾ മുംബൈ കെമിസ്റ്റ് അസോസിയേഷൻ ഹാജരാക്കിയതോടെയാണ് വ്യാപാരത്തിനു നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം തുനിഞ്ഞത്. ഗർഭച്ഛിദ്ര മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ലൈംഗിക ഉത്തേജകങ്ങൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഇ–ഫാർമസികൾ വഴി വിതരണം ചെയ്യാൻ അനുവദിക്കുന്നതു ഭാവിയിൽ ദോഷം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അധികൃതർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. 

വീട്ടുപടിക്കൽ ആന്റിബയോട്ടിക്കുകൾ ലഭ്യമാക്കുമ്പോൾ ചെറിയ രോഗങ്ങൾക്കു പോലും അത് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാവുമെന്ന നിലപാടിലാണ് കേരളം. ഗർഭച്ഛിദ്ര മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും ‘സ്വകാര്യ’ മായി ലഭിക്കുന്നത് അപകടമാണ്. രണ്ടു വർഷത്തിനുള്ളിൽ ക്ഷയരോഗം തുടച്ചു നീക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കും നയം വിഘാതമാവും. ഓൺലൈൻ വ്യാപാരത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതു ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും മയക്കുമരുന്നുകളുമാണെന്നതിന്റെ തെളിവുകളാണ് മുംബൈ കെമിസ്റ്റ് അസോസിയേഷൻ നൽകിയത്.  

തുടർന്ന് ഓൺലൈൻ മരുന്നു വില്പനയിൽ  വിലക്ക് ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഓൺലൈനിലൂടെ മരുന്നു സംഭരിച്ചു വിൽക്കുന്നതു കൂടുതൽ ലാഭമുള്ള വ്യവസായമാകുമ്പോൾ ചെറുകിട കച്ചവടക്കാർക്കും ഈ സമ്പ്രദായത്തോട് എതിർപ്പുണ്ടാവില്ലെന്നാണ് സൂചന. അമ്പതിനായിരം രൂപ ഉണ്ടെങ്കിൽ ആർക്കും ഇ–ഫാർമസി നടത്താം എന്നതാണ് സ്ഥിതി. കേരളത്തിൽ ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാ‍ൽ സംസ്ഥാന സർക്കാരിന് നിയന്ത്രണം ഉണ്ടാവില്ല. 

Related Post

ബാറുകളില്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

Posted by - May 8, 2018, 05:32 pm IST 0
കൊച്ചിയിലെ ബാറുകളില്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സൈലന്‍സിന് വിരുദ്ധമായി റസ്റ്റോറന്‍റുകളിലും മദ്യം വിളമ്പിയ രണ്ട് ബാറുകള്‍ക്കെതിരെ എക്സൈസ് നടപടിയെടുത്തു.  ബാര്‍ ലൈസന്‍സിന്‍റെ മറവില്‍ റസ്റ്റോറന്‍റുകളിലും…

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Posted by - Nov 16, 2018, 07:40 pm IST 0
സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി.…

ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിച്ചുകൊടുക്കും

Posted by - Apr 24, 2018, 07:57 am IST 0
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളിൽ ഭൂമിയുള്ള എല്ലാ ഭവന രഹിതർക്കും വീടുവെച്ചുനൽകാൻ കേന്ദ്രനുമതി…

പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Posted by - Dec 10, 2018, 10:18 pm IST 0
പത്തനംതിട്ട : പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ് പമ്ബയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് 

Posted by - May 22, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപയും ഡീസലിന് 27 പൈസയും കൂടി 73.88 രൂപ…

Leave a comment