താൻ മരിക്കാൻ പോകുകയാണ്: ഭാര്യയേയും സഹപ്രവര്‍ത്തകരേയും വിളിച്ചറിയച്ചശേഷം ജീവനക്കാരന്‍ ഓഫീസില്‍ തൂങ്ങിമരിച്ചു

312 0

തിരുവനന്തപുരം: താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഭാര്യയേയും സഹപ്രവര്‍ത്തകരേയും അറിയിച്ചശേഷം വട്ടിയൂര്‍ക്കാവ് ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ചര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇന്നലെ വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പുറപ്പെട്ട രാജേഷ് രാത്രി പത്തുമണിയോടെ ഭാര്യ ധന്യയെ ഫോണില്‍ വിളിച്ച്‌ താന്‍ മരിക്കാന്‍ പോകുകയാണെന്നും കുട്ടികളെ നോക്കിക്കൊള്ളണമെന്നും പറഞ്ഞു. 

കാട്ടാക്കട കള്ളിക്കാട് നെല്ലിക്കാട് മൈലക്കരയില്‍ ചന്ദ്രമോഹനത്തില്‍ മോഹനന്‍- ചന്ദ്രിക ദമ്പതികളുടെ മകന്‍ രാജേഷിനെയാണ് (38) വട്ടിയൂര്‍ക്കാവ് ഗ്രാമവികസന വകുപ്പ് ഓഫീസ് കെട്ടിടത്തിന്റെ (ബ്ളോക്ക് ഓഫീസ്) പിന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാന സ്വഭാവമുള്ള രാജേഷ് ഇടയ്ക്കിടെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താറുള്ളതിനാല്‍ ധന്യ ഇത് കാര്യമാക്കിയില്ല. എന്നാല്‍ അതിനുശേഷം ഓഫീസ് ജീവനക്കാരനായ മുരളിയെ വിളിച്ച്‌ ഓഫീസില്‍ പ്ളാസ്റ്റിക്ക് കയറുണ്ടോയെന്ന് അന്വേഷിച്ചു. രാത്രിയില്‍ കയറിന്റെ ആവശ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഓഫീസിനുള്ളില്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. 

പൊലീസ് അറിയിച്ചതനുസരിച്ച്‌ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാജേഷ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വട്ടിയൂര്‍ക്കാവ് ഗ്രാമവികസന ഓഫീസില്‍ നൈറ്റ് വാച്ചറാണ്. ശിവദേവ്, ശിവനന്ദ് എന്നിവര്‍ മക്കളാണ്. മുരളി ഉടന്‍ തന്നെ രാജേഷിനെ തിരിച്ച്‌ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുരളി ഈ വിവരം ഓഫീസ് മേധാവിയെ അറിയിച്ചശേഷം ഉടന്‍ ഓഫീസിലെത്തി നോക്കുമ്പോഴാണ് പിന്നിലെ കെട്ടിടത്തിനുള്ളില്‍ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം വട്ടിയൂക്കാവ് പൊലീസിന് കൈമാറി.

Related Post

മധു വധം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.

Posted by - Mar 15, 2018, 08:27 am IST 0
മധു വധം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. കഴിഞ്ഞ മാസം 22 ന് നാട്ടുകാരുടെ മർദ്ദനമേറ്റ് മധു എന്ന ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ…

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര…

കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

Posted by - Dec 28, 2018, 12:22 pm IST 0
കൊച്ചി: കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ സ്വദേശികളായ പത്ത് പേര്‍…

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; കനത്ത പോലീസ് സുരക്ഷയില്‍ ശബരിമല

Posted by - Feb 12, 2019, 07:42 am IST 0
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി…

ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി: നാടിനെ നടുക്കി കൊലപാതകം 

Posted by - Jul 6, 2018, 10:24 am IST 0
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്‌ക്ക് സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് മക്കിയാട് പന്ത്രണ്ടാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും ഭാര്യയെയും  വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍…

Leave a comment