തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

457 0

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

 ദളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പൂർണ പിന്തുണയുമായി സിപിഐ മന്ത്രി വി സ് സുനിൽകുമാർ. അതേ ദിവസം നാട്ടിക എസ് എൻ കോളേജ് സംഘടിപ്പിക്കുന്ന സുവർണ ജൂബിലി സമ്മേളനത്തിൽ നിന്നും വിട്ടുനിന്നാണ് വി സ് സുനിൽകുമാർ ഹർത്താലിന് പിന്തുണ നൽകുക. ദളിതർ ഹർത്താൽ ആചരിക്കുമ്പോൾ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് മോശമാണെന്നും മന്ത്രി പറഞ്ഞു. ദളിത് സംഘടനകൾ ദേശീയ തലത്തിൽ സംഘടിപ്പിച്ച ഭാരത് ബന്ദിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചതാണ് അതുകൊണ്ട് തന്നെ എവിടെയും പാർട്ടി പിന്തുണയുണ്ടാവുമെന്നു വിശ്വസിക്കുന്നതായും മന്ത്രി പറഞ്ഞു. ഇനി പാർട്ടി പിന്തുണ ഇല്ലാത്ത ഹർത്താലാണെങ്കിലും ആ ദിവസം മന്ത്രിമാർ പരിപാടികളിൽ പങ്കെടുക്കാറില്ല. എന്തായാലും  ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും പരിപാടി മാറ്റിവെക്കാൻ പ്രിൻസിപ്പലിനെ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

തിങ്കളാഴ്ച നടക്കാൻ പോകുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും വ്യക്തമാക്കി

Related Post

പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം: പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍

Posted by - Sep 5, 2018, 07:21 am IST 0
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സിപിഎം സ്വീകരിച്ച സമീപനത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല, ഒന്നുമില്ല സഖാവേ,…

വ​നി​താ മ​തി​ലി​നെ എ​ന്‍​എ​സ്‌എ​സ് എ​തി​ര്‍​ത്ത​ത് ശ​രി​യാ​യി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

Posted by - Jan 1, 2019, 11:01 am IST 0
തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​നെ എ​ന്‍​എ​സ്‌എ​സ് എ​തി​ര്‍​ത്ത​ത് ശ​രി​യാ​യി​ല്ലെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. വ​നി​താ മ​തി​ല്‍ പാ​ര്‍​ട്ടി പ​രി​പാ​ടി​യ​ല്ല. എ​ന്‍​എ​സ്‌എ​സും പ​ങ്കെ​ടു​ക്ക​ണ​മാ​യി​രു​ന്നെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.…

കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Posted by - May 28, 2018, 10:39 am IST 0
തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഏറ്റെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാമിലെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. ഒരു…

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:04 am IST 0
തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് 28നാണു വോട്ടെടുപ്പ്. ഫലം മെയ് 31ന് അറിയാം. സ്ഥാനാർഥിപ്പട്ടിക പിൻവലിക്കാനുള്ള അവസാന തീയതി 14 ആയിരിക്കും. മേയ് 10…

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST 0
അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട്…

Leave a comment