മഞ്ഞിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താമോ? സൗരഭ് ദേശായിയുടെ ചിത്രം വൈറലായി  

16 0

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സൗരഭ് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മഞ്ഞിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയുടെയാണ് ചിത്രം. എന്നാല്‍ ചിത്രത്തില്‍ പുലിയെ കണ്ടെത്തുക അത്രഎളുപ്പമല്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പുലിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് പലരും. ചിത്രത്തില്‍ നിന്നും മറഞ്ഞിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താന്‍ കുറച്ച് പ്രയാസമേറിയ സംഗതിയാണെന്ന് ഏവരും അംഗീകരിച്ചുകഴിഞ്ഞു. മഞ്ഞ് വീണുകിടക്കുന്ന തവിട്ടുനിറത്തിലുള്ള പാറക്കൂട്ടങ്ങളുടെ ഇടയില്‍ വിശ്രമിക്കുന്ന പുലിയെ കണ്ടെത്തണമെങ്കില്‍ അതിസൂക്ഷ്മമായ നിരീക്ഷണം തന്നെ വേണം.

ഫോട്ടോയിലെ പുലിയെ കണ്ടെത്തിയവരും കണ്ടെത്താന്‍ സാധിക്കാത്തവരും ശ്രമങ്ങള്‍ നടത്തിയവരും തങ്ങളുടെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും പുലിയെ കണ്ടെത്താന്‍ ക്ഷണിച്ചു. ഏറെ നേരം നോക്കിയിരുന്നിട്ടും ഹിമപ്പുലിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഒരാള്‍ ചിത്രത്തിന് കമന്റ് ചെയ്തു. എന്നാല്‍ പുലിയുടെ നോട്ടവും കണ്ണുകളും കണ്ടെത്തി താന്‍ അമ്പരന്ന് പോയെന്ന് മറ്റൊരാളും ചിത്രത്തിനു താഴെ കമന്റ് ചെയ്തു.

ഹിമാലയന്‍ താഴ്വര സന്ദര്‍ശിക്കുന്നതിനിടെ പകര്‍ത്തിയ ഹിമപ്പുലികളുടെ ചിത്രങ്ങള്‍ സൗരഭ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം വളരെ വേഗം തന്നെ വൈറലാകുകയും, 15,000ലേറെ ലൈക്കുകളും ചിത്രത്തിന് ലഭിക്കുകയുണ്ടായി.

Related Post

ക്ലാസിലെ പരിചയപ്പെടലുകളിലൂടെ ചെറുപ്പത്തില്‍ നേരിട്ട അപമാനവും വേദനയും പങ്കുവെച്ച് അധ്യാപിക; അരുതേയെന്ന അപേക്ഷയും  

Posted by - May 19, 2019, 09:59 am IST 0
പുതിയ സ്‌കൂള്‍വര്‍ഷത്തിനു തുടക്കമാകുകയാണ്. സ്‌കൂള്‍ തുറന്ന് ക്ലാസ് ആരംഭിച്ചാല്‍ ഏറ്റവും ആദ്യത്തെ ചടങ്ങ് പരിചയപ്പെടലാണ്. എന്നാല്‍ അധ്യാപകരുടെ മുന്നില്‍ ഓരോ ക്ലാസ മുറിയിലും ഓരോ പുതുവര്‍ഷവും എത്തുന്ന…

പൂരപ്രേമികളുടെ തെറിവിളികള്‍ക്കും ആഷിഖ് അബുവിനോട് പ്രസവിക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കും മറുപടിയുമായി ഒരു യുവാവിന്റെ കുറിപ്പ്  

Posted by - May 19, 2019, 09:56 am IST 0
തൃശൂര്‍ പൂരം പുരുഷന്മാരുടേത് മാത്രമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നടി റിമ കല്ലിങ്കലിന് കടുത്തവിമര്‍ശനങ്ങളെയാണ് നേരിടേണ്ടിവന്നത്. സോഷ്യല്‍ മീഡിയയില്‍ റിമയ്‌ക്കെതിരെ വന്‍കോലാഹലം നടന്നു. സ്ത്രീകളുടെ സുരക്ഷ ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ്…

Leave a comment