ശോഭാ സുരേന്ദ്രന്‍റെ പ്രചാരണത്തിനിടെ സംഘർഷം

369 0

തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ ബിജെപി-സിപി എം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങളിലായുണ്ടായ സംഘര്‍ഷത്തിലാണ് എട്ട് പേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

നാല് ബി ജെ പി പ്രവർത്തകരെയും നാല് സി പി എം പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. സംഭവത്തില്‍ ഇരു വിഭാഗങ്ങളിലുമായി 50 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

സി പി എം പ്രവർത്തകരായ പള്ളിക്കല്‍ മുക്കം യാസ്മിനവീട്ടില്‍ സജീബ് ഹാഷിം (50), മടവൂര്‍ പുലിയൂര്‍ക്കോണം അടുക്കോട്ടുകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ജഹാംഗീര്‍ (39), പള്ളിക്കല്‍ വാറുവിളാകംവീട്ടില്‍ യാസര്‍ എം ബഷീര്‍ (39), പള്ളിക്കല്‍ എല്‍ പി എസിന് സമീപം പുളിമൂട്ടില്‍വീട്ടില്‍ മുഹമ്മദ് മര്‍ഫി (40), ബി ജെ പി പ്രവര്‍ത്തകരായ പള്ളിക്കല്‍ മൂതല പനവിളവീട്ടില്‍ വിശ്വനാഥന്‍ (53), മൂതല മൂലഭാഗം അനിത വിലാസത്തില്‍ അനില്‍ കുമാര്‍ (43), മൂതല പൊയ്കവിള പുത്തന്‍വീട്ടില്‍ ജയന്‍ (36), തെങ്ങുവിളവീട്ടില്‍ വിജയന്‍ (48) എന്നിവരെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയില്‍ ശോഭാസുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. ഈ കേസിലാണ് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. 

ചൊവ്വാഴ്ച രാത്രിയില്‍ മൂതല ജംഗ്ഷനില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Related Post

ബിജെപിക്ക് വോട്ട് ചെയുമ്പോൾ പാകിസ്താനില്‍ അണുബോംബ് ഇടുന്നതു പോലെ- കേശവപ്രസാദ് മൗര്യ  

Posted by - Oct 14, 2019, 02:03 pm IST 0
മുംബൈ:  ബിജെപിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനില്‍ അണുബോംബ് വീഴുന്നതിന് തുല്യമാണെന്ന്  യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.  മഹാരാഷ്ട്രയില്‍ മീര ഭയന്ദ്രിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മൗര്യയുടെ വിവാദ…

വോട്ട് അഭ്യർഥിക്കുന്നതിനിടെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി

Posted by - Apr 13, 2019, 12:20 pm IST 0
ലക്നൗ: മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്ത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വോട്ട് അഭ്യർഥിക്കുന്നതിനിടെയാണ് മനേക ഗാന്ധിയുടെ ഭീഷണി.  ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന് ഉറപ്പാണ്. ഇനി…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം

Posted by - Jul 8, 2018, 10:49 am IST 0
ന്യൂഡല്‍ഹി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം. സെപ്റ്റംബര്‍ 20 നാണ് 92 കാരനായ…

നോട്ട് നിരോധനത്തിന്‍റെ മറവിൽ വൻ അഴിമതി; ദൃശ്യങ്ങൾ പുറത്തുവിട്ട് കോണ്‍ഗ്രസ്

Posted by - Apr 9, 2019, 04:38 pm IST 0
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ മറവിൽ കേന്ദ്ര സർക്കാരും ബിജെപിയും വൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്. സർക്കാർ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ…

മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

Posted by - Apr 21, 2018, 01:59 pm IST 0
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. വാജ് പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ഭിന്നതയാണ് യശ്വന്ത് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്.  

Leave a comment