പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെ വീടിന് ഇന്ന് പാലുകാച്ചൽ, കണ്ണീരോർമ്മയിൽ കുടുംബം

231 0

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചൽ ഇന്ന് നടക്കും. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം. വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താൻ, ഹക്കിം കുന്നിൽ എന്നിവർ സംബന്ധിക്കും.

കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് ഏക മകൻ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത്.

പഴയ വീടിനോട് ചേർന്ന് 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് വീട്. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടു വളപ്പിൽ കുഴൽ കിണറും നിർമിച്ചു നൽകിയിട്ടുണ്ട്.

Related Post

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് പരീക്ഷ മാറ്റിവെച്ചു

Posted by - Feb 29, 2020, 12:54 pm IST 0
ന്യൂഡല്‍ഹി: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്ക് നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ചിൽ  നടത്താനിരുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞയാഴ്ചയാണ് പുറത്തുവിട്ടത്. ഇതിന് പുറകെ…

പ്രമുഖ സിനിമ തീയേറ്ററില്‍ തീപിടിത്തം

Posted by - Aug 6, 2018, 11:50 am IST 0
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ജീവനക്കാരന്റെ…

18 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Posted by - May 13, 2018, 10:32 am IST 0
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയശേഷം ഇതു രണ്ടാം തവണയാണ് ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ആറ്…

ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം

Posted by - Apr 26, 2018, 05:55 am IST 0
സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും…

ജനുവരി ഒന്ന് മുതൽ റെയില്‍വെ യാത്ര നിരക്കുകൾ വർധിപ്പിച്ചു

Posted by - Jan 1, 2020, 12:26 am IST 0
ന്യൂ ഡൽഹി: റെയിൽവേ യാത്ര നിരക്കുകൾ   ജനുവരി 1  മുതൽ വർധിപ്പിച്ചു.  ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന്…

Leave a comment