ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസ് അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചതായി കോടതി. മൊബൈല്‍ ഫോണും ലാപ്ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അവഗണിച്ചെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് 24 ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.
2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടിരുന്നതായും സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു. മരണത്തിനു തൊട്ടു മുന്‍പ് ശശി തരൂരിന് സുനന്ദ പുഷ്‌കര്‍ ഇ മെയില്‍ അയച്ചിരുന്നു. ജീവിക്കാനാഗ്രഹിക്കുന്നില്ല, താന്‍ മരിക്കാന്‍ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നു സുനന്ദ സന്ദേശമയച്ചത്.