ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ മറികടന്ന് മെഡിക്കല്‍ കമ്മീഷന്‍ ബില്‍; രാജ്യസഭ പാസാക്കി  

265 0

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ അവസാന വര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശിപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ നിയമമാകുന്നു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്‍ പാസായി. ഇനി രാഷ്ട്രപതി കൂടി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. രാജ്യസഭയില്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്തു. ഡോക്ടര്‍മാരുടെ കടുത്ത പ്രതിഷേധം മറികടന്നാണ് ബില്‍ നിയമമാകുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതാണ് നിര്‍ദ്ദേശമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചുവെങ്കിലും പ്രതിപക്ഷ ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി. ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ബുധനാഴ്ച ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. നാളെ മുതല്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബില്‍ നിയമമാകുന്നതോടെ എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ രാജ്യമെങ്ങും ഒറ്റ പരീക്ഷയാകും. പി.ജി പ്രവേശനത്തിനും ഈ പരീക്ഷയിലെ മാര്‍ക്ക് തന്നെയാകും അടിസ്ഥാനം. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും എയിംസ് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും.

പ്രാഥമിക ശുശ്രൂഷയും പ്രതിരോധ കുത്തിവയ്പ്പുകളും മറ്റും നല്‍കാന്‍ മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്തവര്‍ക്ക് ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അധികാരി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാക്കും. പകരം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷന് കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും തുടങ്ങിയവയാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍.

 

Related Post

3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു 

Posted by - Apr 3, 2018, 08:55 am IST 0
3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ്‌ എക്‌ണോമിസ് ചോദ്യപേപ്പർ ചേർന്നതുമായി ബന്ധപ്പെട്ട് ബവാന കോൺവെന്റ് സ്കൂളിലെ രണ്ട് ഫിസിക്സ്‌ അധ്യാപകരെയും കോച്ചിങ്…

അമിത്ഷാ രാജിവെക്കണമെന്ന് സോണിയ ഗാന്ധി 

Posted by - Feb 26, 2020, 03:21 pm IST 0
ന്യൂഡല്‍ഹി:  ഡല്‍ഹി കലാപം ആസൂത്രിതമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.  കലാപത്തിന് കാരണം  ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും ഇതുണ്ടായ താണെന്നും സോണിയ…

കര്‍ണാടകയിൽ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു

Posted by - Sep 26, 2019, 05:29 pm IST 0
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ  15 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച  ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടബോര്‍ 21-ന് നടക്കുന്ന…

ബിജെപി നേതാവ് പങ്കജ മുണ്ടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തളര്‍ന്നുവീണു

Posted by - Oct 20, 2019, 09:51 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തളര്‍ന്നുവീണു. അവർ  മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാര്‍ലിയില്‍ ശനിയാഴ്ച തിരഞ്ഞെടുപ്പ് റാലിയെ…

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ

Posted by - Feb 28, 2020, 06:30 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.  കേസിലെ പ്രതികളായ…

Leave a comment