സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

298 0

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു്  ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത് . കോടതി നിര്‍ദേശത്തെത്തുടർന്നാണ്  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്‌. അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റവും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 

Related Post

കനത്ത മഴ: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

Posted by - Jun 30, 2018, 02:25 pm IST 0
ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മു കാശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.…

ഗുവാഹട്ടിയില്‍ കര്‍ഫ്യു പിന്‍വലിച്ചു

Posted by - Dec 17, 2019, 10:54 am IST 0
ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ  പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍…

വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

Posted by - Jan 1, 2019, 01:36 pm IST 0
ജയ്പൂര്‍: സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. പദ്ധതിക്കായി 2.5 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിരിക്കുന്നത്. പദ്ധതി നടപ്പായാല്‍ കോളേജ്…

ബംഗാളിൽ രാഷ്‌ട്രപതി ഭരണം വരണം;  ബിജെപി  

Posted by - Dec 15, 2019, 10:25 am IST 0
കൊൽക്കത്ത : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ബംഗാളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനകൾക്കെതിരെ ബിജെപി. അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യമാണെങ്കിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്…

മുംബൈയില്‍ കനത്ത മഴ; അപകടങ്ങളില്‍ 16 മരണം; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍  

Posted by - Jul 2, 2019, 09:38 am IST 0
മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാം. പൂനെയില്‍ കോളേജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് മൂന്നുപേര്‍ മരിച്ചു.…

Leave a comment