ലോക സഭയിൽ മാര്‍ഷലുകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കോൺഗ്രസ് നേതാക്കൾ   മാപ്പുപറയണം : വി മുരളീധരൻ

379 0

ന്യൂഡല്‍ഹി: രമ്യ ഹരിദാസ് ഉൾപ്പടെയുള്ള  വനിതാ എം.പിമാരെ ലോക്‌സഭയില്‍ പുരുഷ മാര്‍ഷലുകള്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്പീക്കറുടെ ഉത്തരവുപ്രകാരം സഭയില്‍ പ്രവേശിച്ച മാര്‍ഷലുകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് വനിതാ അംഗവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷയും മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രാ വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തിനിടെ രമ്യ ഹരിദാസ് അടക്കമുള്ളവരെ കൈയേറ്റം ചെയ്തുവെന്നാണ് ആരോപണം ഉയര്‍ന്നത്. പുരുഷ മാര്‍ഷലുകൾ  കൈയേററ്റം  ചെയ്തു എന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Related Post

അരവിന്ദ് കെജ്‌രിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും    

Posted by - Feb 16, 2020, 09:35 am IST 0
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  ഇന്ന് രാവിലെ 10ന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്,…

നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ പുതിയ മരണവാറണ്ട് :മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും

Posted by - Feb 17, 2020, 05:47 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളെയും  മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ നിര്‍ദേശിക്കുന്ന പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ്‌ കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍…

ബീഹാറിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്തി

Posted by - Oct 1, 2019, 03:32 pm IST 0
ന്യൂ ഡല്‍ഹി: ബീഹാറിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 28 മലയാളികളെ രക്ഷപ്പെടുത്തി.  പാറ്റ്നയ്ക്കടുത്ത് രാജേന്ദ്രനഗര്‍ എന്ന പ്രദേശത്തായിരുന്നു മലയാളികള്‍ കുടുങ്ങികിടന്നത്. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇടപെടല്‍ നടത്തിയെന്ന് സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ…

കീഴ്വഴക്കങ്ങള്‍ പൊളിച്ചെഴുതി നിര്‍മല സീതാരാമന്‍; ബ്രൗണ്‍ ബ്രീഫ് കെയ്സ് ഒഴിവാക്കി ചുവന്ന ബാഗില്‍ ബജറ്റ് ഫയലുകള്‍  

Posted by - Jul 5, 2019, 11:50 am IST 0
ന്യൂഡല്‍ഹി : കന്നി ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിലവിലെ കീഴ്വഴക്കങ്ങളും പൊളിച്ചെഴുതുകയാണ്. സാധാരണ ഗതിയില്‍ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന ധനമന്ത്രിമാരുടെ കൈവശം കാണുന്ന ബ്രൗണ്‍…

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികളടച്ച്‌ മുംബൈക്കാരന്‍ 

Posted by - Sep 14, 2018, 07:41 pm IST 0
മുംബൈ: ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരന്റെ ദിനചര്യയാണ് റോഡിലെ കുഴികളടക്കുന്നത്. മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി ബില്‍ഹോര ഈ പ്രവര്‍ത്തി ചെയ്യുന്നത്. 600 കുഴികളാണ് മുന്ന്…

Leave a comment