ദുരഭിമാനക്കൊല; 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

393 0

അഹമ്മദ്നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ സഹപാഠിയെ പ്രണയിച്ചതിന് 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇക്കഴിഞ്ഞ 23ന് നടന്ന കൊലപാതകം 25ആം തീയതി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് പുറത്തറിയുന്നത്. അഹമ്മദ് നഗറിലെ ചോണ്ഡി ഗ്രാമത്തിലായിരുന്നു സംഭവം. 

കേസിൽ 35ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് പിതാവ് തന്നെയാണ് ദുരഭിമാനക്കൊല ചെയ്തതെന്നു വ്യക്തമായത്. പെൺകുട്ടി നിരന്തരമായി ആൺസുഹൃത്തിനോട് ഫോണിൽ ബന്ധപ്പെട്ടിരുന്നു. യുവാവിന്റെ ബൈക്കിലാണ് പെൺകുട്ടി കോളേജിൽ പോയിരുന്നതും.

ആൺസുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് 51കാരനായ പിതാവ് ശ്രീരംഗ് സായ്ഗുണ്ടെ പലതവണ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നത്രേ. എന്നാൽ, ഇത് അനുസരിക്കാതിരുന്ന പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി അമ്മാവന്മാരുടെ സഹായത്തോടെ മൃതദേഹം കത്തിക്കുകയായിരുന്നു. 25ന് പെൺകുട്ടിയുടെ സഹോദരിയാണ് പാതികത്തിയ നിലയിൽ മൃതദേഹം അടുത്തുള്ള ജലാശയത്തിൽ കണ്ടെത്തിയത്.

Related Post

ഇന്ന് 'ഹൗഡി മോദി' സംഗമം 

Posted by - Sep 22, 2019, 10:41 am IST 0
ഹൂസ്റ്റണ്‍:  'ഹൗഡി മോദി' സംഗമം ഇന്ന് നടക്കും .ടെക്‌സസിലെ ലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. മോദിയോടൊപ്പം യുഎസ്…

കര്‍ണാടകത്തില്‍ ബിജെപി 11 സീറ്റില്‍ മുന്നില്‍; ആഘോഷം തുടങ്ങി

Posted by - Dec 9, 2019, 10:51 am IST 0
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിൽ  വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍  ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു.  ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു . പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍…

കിഴക്കൻ ഡൽഹിയിൽ വീണ്ടും പ്രതിഷേധം ശക്തമായി 

Posted by - Dec 17, 2019, 04:28 pm IST 0
ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം കനത്തു .  കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ…

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക് 

Posted by - Apr 21, 2018, 04:25 pm IST 0
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു.  ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് സുഷമ സ്വരാജ് ചൈനയില്‍ എത്തുന്നത്.…

കളിക്കാർക്ക് പാരിതോഷിക  തുക  നൽകുന്നതിൽ കാലതാമസമില്ല: കിരൺ റിജിജു

Posted by - Sep 5, 2019, 10:19 am IST 0
സോണിപത്: അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അത്ലറ്റുകൾക്ക് 'റിവാർഡ് തുക'  നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത് കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കാനും കൂടുതൽ നേട്ടങ്ങൾ നേടാൻ അവരെ…

Leave a comment