പുൽവാമയിൽ  വീണ്ടും ഏറ്റുമുട്ടൽ 

235 0

ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ സൈന്യം നാല് ഭീകരരെ വധിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ലഷ്കർ ഇ തൊയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും.

 രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ മുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുൽവാമയിലെ ലാസ്സിപോര മേഖലയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സംഘത്തിന് നേരെ തീവ്രവാദികളുടെ വെടിവയ്പ്പുണ്ടായത്. 

തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് നാല് പേർ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് നാല് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു എന്നാണ് റിപ്പോർട്ട്.

Related Post

നിര്‍ഭയ കേസില്‍ രണ്ട്  പ്രതികൾ സമർപ്പിച്ച  തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Posted by - Jan 14, 2020, 05:04 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന  നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ  സുപ്രീം കോടതിയെ…

5000 അര്‍ധസൈനികരെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചു   

Posted by - Dec 11, 2019, 06:13 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം നേരിടാൻ 5000 അര്‍ധ സൈനികരെ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കയച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്എന്നീ വിഭാഗങ്ങളെയാണ് വ്യോമമാര്‍ഗം എത്തിച്ചത്.  കശ്മീരില്‍നിന്ന്…

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Posted by - Sep 15, 2018, 07:09 am IST 0
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും.…

ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി

Posted by - Dec 10, 2019, 10:19 am IST 0
ന്യൂഡല്‍ഹി:  വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ഏഴ് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടുകള്‍ക്കെതിരെ 311…

പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Posted by - Jan 25, 2020, 09:45 pm IST 0
ന്യൂഡല്‍ഹി:  അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പത്മവിഭൂഷണ്‍. ബോക്‌സിങ് താരം മേരി കോമിന് പത്മവിഭൂഷണ്‍ പുരസ്‌കാരവും വ്യവസായി  ആനന്ദ് മഹീന്ദ്ര,…

Leave a comment