മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു

279 0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു. ര​ണ്ട് വാ​ഗ​ണു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. മും​ബൈ​യി​ലെ ദ​ഹ​നു റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി 10.45നാ​യി​രു​ന്നു സം​ഭ​വം.

തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച്‌ ഇ​രു വാ​ഗ​ണു​ക​ളും ട്രെ​യി​നി​ല്‍​നി​ന്നു വേ​ര്‍​പെ​ടു​ത്തി​യ​തു​മൂ​ലം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി. 12 ട്രെ​യി​നു​ക​ള്‍ ഇ​തേ​തു​ട​ര്‍​ന്നു റ​ദ്ദാ​ക്കി​യ​ത്. നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ വൈ​കി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 1.35ന് ​ഇ​തു​വ​ഴി​യു​ള്ള റെ​യി​ല്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Post

ബ്ലൂവെയിലിനു  പിന്നാലെ അയേൺബട്ട്

Posted by - Apr 19, 2018, 06:59 am IST 0
ബ്ലൂവെയിൽ  പിന്നാലെ അയേൺബട്ട് ലോകമാകെ ഭീതി പരത്തിയ ബ്ലൂവെയിലിനു പിന്നാലെ അയേൺബട്ട് ഗെയിമുകൾ സൈബർ ലോകത്ത് വ്യാപിക്കുന്നു. അയേൺബട്ട് ഗെയിമാണിപ്പോൾ അവസാനവർഷ എൻജിനീയറിങ് വിദ്യാർത്ഥിനിയും ഒറ്റപ്പാലം സ്വദേശിയുമായ…

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും; വാഹനവില ഉയരും; വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം  

Posted by - Jul 5, 2019, 05:01 pm IST 0
ന്യൂഡല്‍ഹി:  പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം…

പ​ഴ​നി​യി​ല്‍ ലോ​റി​യും കാറും കൂ​ട്ടി​യിടിച്ച് ആറ് മലയാളികള്‍ മരിച്ചു

Posted by - May 9, 2018, 09:41 am IST 0
ദി​ണ്ടി​ഗ​ല്‍: ത​മി​ഴ്നാ​ട്ടി​ലെ പ​ഴ​നി​യി​ല്‍ ലോ​റി​യും കാറും കൂ​ട്ടി​യിടിച്ചുണ്ടായ അപകടത്തില്‍ ആറ്​ മലയാളികള്‍ മരിച്ചു. ​ര​ണ്ടു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കോ​രു​ത്തോ​ട് സ്വ​ദേ​ശി ശ​ശി, ഭാ​ര്യ വി​ജ​യ​മ്മ(60),ബന്ധു സു​രേ​ഷ്…

ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 15 പേർക്ക് പരിക്ക്

Posted by - Oct 29, 2019, 03:36 pm IST 0
ശ്രീനഗർ : ജമ്മു കശ്മീരിലെ സോപോറിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. ബസ് കാത്ത് നിൽക്കുന്നവർക്ക് നേരെയായിരുന്നു ആക്രമണം.  ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.…

അഞ്ചാംഘട്ട വോട്ടെടുപ്പു തുടങ്ങി; കാശ്മീരില്‍ പോളിംഗ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം; ബംഗാളില്‍ സംഘര്‍ഷം  

Posted by - May 6, 2019, 10:41 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ തന്നെ ത്രാല്‍ മേഖലയില്‍…

Leave a comment