മഹാരാഷ്ട്രയിൽ  ഫഡ്‌നവിസ് മുഖ്യമന്ത്രിയായത്  40000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ

444 0

ബെംഗളൂരു:മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാവശ്യമായ ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും പെട്ടന്ന്  ദേവേന്ദ്ര ഫഡ്നവിസിനെ  മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനായിരുന്നുവെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 
രണ്ടം ഊഴത്തില്‍ 80 മണിക്കൂറോളമാണ് ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 40,000 കോടിയുടെ കേന്ദ്ര ഫണ്ട് കേന്ദ്രത്തിന് തിരികെ കൈമാറുന്നതിന് ഫഡ്നവിസിന് 15 മണിക്കൂര്‍ ധാരാളമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്നവിസിന്റെ സത്യപ്രതിജ്ഞയെന്നും അനന്ത് കുമാര്‍ പറഞ്ഞു.

Related Post

ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ

Posted by - Feb 9, 2020, 05:30 pm IST 0
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ പെട്ടുലുയുന്ന ചൈനയ്‌ക്ക് സഹായ വാഗ്‌ദാനവുമായി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് കത്തയച്ചു. വൈറസ് ബാധ…

പൗരത്വപ്പട്ടിക അനിവാര്യം: അമിത് ഷാ

Posted by - Oct 2, 2019, 10:25 am IST 0
കൊൽക്കത്ത : ദേശീയ പൗരത്വപ്പട്ടിക രാജ്യസുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും അത് ദേശീയ തലത്തിൽ എന്തായാലും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബിജെപി  സെമിനാറിൽ സംസാരിക്കുകയായിരുന്നു…

തിരഞ്ഞെടുപ്പ് അടുത്തതോടെ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ മോഹന്‍ ഭാഗവത്

Posted by - Dec 31, 2018, 10:36 am IST 0
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തതോടെ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ മോഹന്‍ ഭാഗവത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നത്. നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി…

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി

Posted by - Jun 25, 2018, 11:56 am IST 0
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. ഞായറാഴ്ച രാത്രി യു.എസിലേക്ക് പോകാനെത്തിയെ പുനല്ലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തത്.  അമേരിക്കന്‍…

ഐ‌എൻ‌എക്സ് മീഡിയ കേസ്: ദില്ലി കോടതി പി ചിദംബരത്തെ സെപ്റ്റംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Posted by - Sep 5, 2019, 06:38 pm IST 0
ഐ‌എൻ‌എക്സ് മീഡിയ കേസിൽ സെപ്റ്റംബർ 19 വരെ കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ദില്ലി കോടതി ഉത്തരവായി .അതേസമയം ചിദംബരത്തിന് പ്രത്യേക സെല്ലും…

Leave a comment