കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

297 0

സാക്രമെന്‍റോ: സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യു.എസിലെ കാലിഫോര്‍ണിയയിലുള്ള യോസ്‌മിറ്റീ നാഷണല്‍ പാര്‍ക്കിലെ പാറക്കെട്ടില്‍ വീണ് മരിച്ച മീനാക്ഷി മൂര്‍ത്തി (30), ഭര്‍ത്താവ് വിഷ്ണു വിശ്വനാഥ് (29) എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ശരീരത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്.

ഇവര്‍ ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ ബിയര്‍, വൈന്‍, മദ്യം എന്നിവയില്‍ ഉപയോഗിക്കുന്ന ഈഥെയിലിന്റെ സാന്നിദ്ധ്യം ശരീരത്തില്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മലമുകളില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് തല, കഴുത്ത്, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് മീനാക്ഷിയും വിഷ്ണുവും അപകടത്തില്‍ മരിച്ചത്. ലോകം മുഴുവന്‍ സാഹസിക യാത്രനടത്തുന്ന ഇവരുടെ 'ഹോളിഡേയ്‌സ് ആന്‍ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍' എന്ന ബ്ലോഗ് പ്രശസ്തമായിരുന്നു. സാന്‍ ജോസില്‍ സിസ്റ്റം മാനേജരായി ജോലി മാറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് കുടുംബം ന്യൂയോര്‍ക്കില്‍ നിന്ന് താമസം മാറ്റിയത്. തുടര്‍ന്നാണ് ദമ്ബതികള്‍ യോസ്‌മിറ്റീ നാഷണല്‍ പാര്‍ക്കിലേയ്ക്ക് സാഹസികയാത്ര നടത്തിയത്. കണ്ണൂര്‍ കതിരൂര്‍ സ്വദേശിയാണ് വിഷ്ണു. കോട്ടയം സ്വദേശിനിയാണ് മീനാക്ഷി.

Related Post

ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

Posted by - May 27, 2018, 12:11 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ്​ ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ. 7,500 കോടി രൂപ…

നാലാം ഘട്ടവോട്ടെടുപ്പിനു തുടക്കമായി; ബിജെപി 2014ല്‍ തൂത്തുവാരിയ സീറ്റുകളിലെ മത്സരം നിര്‍ണായകം  

Posted by - Apr 29, 2019, 09:14 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പു തുടങ്ങി.  മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രേദശിലും…

Posted by - Aug 31, 2019, 02:26 pm IST 0
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച് 11,431 ശാഖകളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ശൃംഖല…

ആസാമിലെ ടീ എസ്റ്റേറ്റിൽ 73 കാരനായ ഡോക്ടറെ ആൾക്കൂട്ടം കൊലപ്പെടുത്തി, 21പേർ അറസ്റ്റിൽ 

Posted by - Sep 2, 2019, 11:57 am IST 0
ഗുവാഹത്തി :ആസാമിലെ ഒരു ടീ എസ്റ്റേറ്റിലെ ഡോക്ടറെ 250 പേരടങ്ങിയ ആൾകൂട്ടം ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷം 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.…

രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു

Posted by - Jan 1, 2019, 08:39 am IST 0
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ജനുവരി 24-ന്…

Leave a comment