കര്‍ഷക പ്രക്ഷോഭം നൂറാം ദിനം; മനേസര്‍ എക്‌സ്പ്രസ് പാത സമരക്കാര്‍ ഇന്ന് ഉപരോധിക്കും  

512 0

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് 100-ാം ദിനത്തില്‍. ഇന്ന് മനേസര്‍ എക്‌സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ പ്രചാരണം ഈ മാസം 12 മുതല്‍ തുടങ്ങാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

നിയമങ്ങള്‍ പിന്‍വലിക്കാതെ മടക്കമില്ലെന്നാണ് നൂറാം ദിനത്തിലും കര്‍ഷകര്‍ പറയുന്നത്. ജനുവരി 22നായിരുന്നു കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ അവസാന ചര്‍ച്ച. ആ ചര്‍ച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ സമരത്തിനെതിരെ സര്‍ക്കാരിനുള്ള ആയുധവുമാകുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ് കര്‍ഷകരുടെ നീക്കം.

Related Post

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം 

Posted by - Nov 12, 2019, 06:01 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു.  ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന…

പൗരത്വ ഭേദഗതി നിയമം ആരുടേയും അവകാശങ്ങള്‍ അപഹരിക്കുന്നില്ല:  രാജീവ് ചന്ദ്രശേഖര്‍ എംപി  

Posted by - Dec 21, 2019, 10:33 am IST 0
ന്യൂദല്‍ഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട എല്ലാ വാര്‍ത്തകളെയും  തള്ളി ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപി. ജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രാജീവ്…

മുംബൈയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും റാലികള്‍ നടന്നു   

Posted by - Dec 28, 2019, 08:33 am IST 0
മുംബൈ: പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ചും പ്രതികൂലിച്ചും മുംബൈയില്‍ വ്യത്യസ്ത റാലികള്‍ നടന്നു . ആസാദ് മൈതാനത്താണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട്…

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന് 

Posted by - Dec 14, 2018, 09:38 pm IST 0
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 54ാം ജ്ഞാനപീഠ പുരസ്‌കാരമാണിത്. രാജ്യത്തെ പരമോന്നത…

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

Posted by - Oct 30, 2019, 09:23 am IST 0
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി…

Leave a comment