കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി: നീണ്ട ക്യൂവിന് സാക്ഷ്യം വഹിച്ച് പോളിങ് ബൂത്ത്

589 0

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മംഗളൂരു, ദക്ഷിണ കന്നഡ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്. അതേസമയം, മൈസൂരു, ബെംഗളൂരു, മടിക്കേരി, തുടങ്ങിയ മേഖലകളില്‍ മന്ദഗതിയിലാണ് പോളിങ്. രാവിലെ 10 മണി കഴിയുന്നതോടെ കൂടുതല്‍പേര്‍ പോളിങ് ബൂത്തില്‍ എത്തുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ. 

വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. മുഖ്യമന്ത്രി സിദ്ധരാമയ്യ നയിക്കുന്ന കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി നയിക്കുന്ന ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. 56696 ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 2.44 കോടി സ്ത്രീകള്‍ ഉള്‍പ്പെടെയാണിത്. 12000 ബൂത്തുകള്‍ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. വാശിയേറിയ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ആര് ജയിക്കുമെന്ന് വ്യക്തമായി പ്രവചിക്കാന്‍ അഭിപ്രായ സര്‍വ്വേകള്‍ക്കും കഴിഞ്ഞിട്ടില്ല. 

15 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. 224 നിയോജക മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. . സ്ത്രീകള്‍ക്ക് മാത്രമായി പിങ്ക് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്‍റ പ്രത്യേകത. 450 പിങ്ക് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.  എച്ച്‌ ഡി ദേവെഗൗഡയുടെ ജനതാദള്‍ എസും ആം ആദ്മി പാര്‍ട്ടിയും എം ഇ പിയും മത്സരരംഗത്തുണ്ട്. 

പഞ്ചാബിനൊപ്പം മറ്റൊരു വലിയ സംസ്ഥാനം കൂടി നിലനിര്‍ത്താനുള്ള സുവര്‍ണാവസരമാണ് കോണ്‍ഗ്രസിന്. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനമാണ് കര്‍ണാടക. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ പ്രമുഖരെ ബി ജെ പി പ്രചാരണത്തിന് ഇറക്കിയപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വോട്ട് ചോദിച്ചെത്തി. 

Related Post

വോട്ടെണ്ണല്‍ ദിവസം കാശ്മീരില്‍ വന്‍ഭീകരാക്രമണത്തിന് പദ്ധതി  

Posted by - May 18, 2019, 07:48 am IST 0
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസമായ 23 ന് കാശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളായിരിക്കും ആക്രമണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…

ഡൽഹിയിൽ ഉടൻ സൈന്യത്തെ വിളിക്കണം: അരവിന്ദ് കെജ്‌രിവാള്‍

Posted by - Feb 26, 2020, 11:53 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയമുളവാകുന്നെവെന്നും  ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിചി…

മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Nov 29, 2018, 12:45 pm IST 0
കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം…

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Posted by - Aug 29, 2019, 01:32 pm IST 0
ഈ മാസം ആദ്യം പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ 2019 ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. “ബില്ലിന്റെ യഥാർത്ഥ പതിപ്പ്…

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

Leave a comment