എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍

225 0

ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ മരിച്ച നിലയില്‍. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി മരിച്ചതായി സൗത്ത് ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്. മരണ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. മാക്‌സ് സാകേത്    ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഡി.തിവാരിക്കെതിരെ രോഹിത് നീണ്ടകാലം നിയമയുദ്ധം നടത്തിയത് ഒരുകാലത്ത് വലിയ വാര്‍ത്തയായിരുന്നു. രോഹിതിനെ അംഗീകരിക്കാന്‍ എന്‍.ഡി. തിവാരി തയാറായിരുന്നില്ല. 

തുടര്‍ന്ന് 2007ല്‍ താന്‍ എൻ.ഡി.തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Related Post

മഹാരാഷ്ട്രയില്‍ നാളെ  വിശ്വാസ വോട്ടെടുപ്പ് നടത്തണം: സുപ്രീം കോടതി 

Posted by - Nov 26, 2019, 11:17 am IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതിവിധിച്ചു .  പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും…

കാപെക്‌സ് തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്കയച്ച 5 ടൺ കശുവണ്ടി തിരിച്ചയച്ചു

Posted by - Oct 20, 2019, 01:10 pm IST 0
കൊല്ലം: തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് കേരള സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമായ  കാപെക്‌സ് അയച്ച ആദ്യ ലോഡ് കശുവണ്ടി തിരിച്ചയച്ചു. കശുവണ്ടി ഗുണനിലവാരമില്ലാത്തതും പഴകി പൊടിഞ്ഞതാണെന്നും അതിനാലാണ് തിരിച്ചയച്ചെതെന്നും…

നിര്‍ഭയകേസ് പ്രതി വിനയ് ശര്‍മ ജയിലിനുളളില്‍ സ്വയം പരിക്കേല്‍പിച്ചു

Posted by - Feb 20, 2020, 11:14 am IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപെട്ട് കഴിയുന്ന  നാല് പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സെല്ലിനുള്ളിലെ ചുമരില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്.…

പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യമായി  ഭീതി പടര്‍ത്തുകയാണ് : നരേന്ദ്ര മോദി 

Posted by - Jan 28, 2020, 03:37 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യമായി  ഭീതി പടര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവർ  പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും…

വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു

Posted by - Jun 5, 2018, 03:07 pm IST 0
കച്ച്‌ : ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡോ ആയ സഞ്ജയ് ചൗഹാനാണ് അപകടത്തില്‍ മരിച്ചത്. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ്…

Leave a comment