അഞ്ചാംഘട്ട വോട്ടെടുപ്പു തുടങ്ങി; കാശ്മീരില്‍ പോളിംഗ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം; ബംഗാളില്‍ സംഘര്‍ഷം  

272 0

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ തന്നെ ത്രാല്‍ മേഖലയില്‍ മറ്റൊരു പോളിങ് ബൂത്തിനുനേര്‍ക്ക് കല്ലേറും ഉണ്ടായി. അതേസമയം, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. ബോന്‍ഗാവിലെ ശന്തനു ഠാക്കൂര്‍, ബാരക്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായ അര്‍ജുന്‍ സിങ് എന്നിവരാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചു രംഗത്തെത്തിയത്. ബാരക്പുരില്‍ സംഘര്‍ഷത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലെ 674 സ്ഥാനാര്‍ഥികളുടെ വിധിയാണ് ഇന്ന് നിര്‍ണയിക്കുന്നത്. ഒന്‍പതു കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.

2014 ലെ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ 40 ലും വിജയം ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമായിരുന്നു. ബാക്കി സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ഏഴ്), കോണ്‍ഗ്രസ് (രണ്ട്) എന്നിവര്‍ക്കും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കുമാണ് ലഭിച്ചത്. യു.പി. (14), രാജസ്ഥാന്‍ (12), ബംഗാള്‍ (ഏഴ്), മധ്യപ്രദേശ് (ഏഴ്), ബിഹാര്‍ (അഞ്ച്), ഝാര്‍ഖണ്ഡ് (നാല്), ജമ്മു കശ്മീര്‍ (രണ്ട്) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. അഞ്ചാം ഘട്ടത്തോടെ 424 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകും. അവശേഷിക്കുന്ന 118 സീറ്റുകളിലേക്ക് ഈ മാസം 12 നും 19 നുമാണ് വോട്ടെടുപ്പ്.

Related Post

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

Posted by - Oct 9, 2019, 03:34 pm IST 0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനംകൂടി വര്‍ധിപ്പിച്ചു. ഇതോടെ നിലവില്‍ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി ഉയർന്നു.  പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും (ഡിയര്‍നെസ് റിലീഫ്)…

ജമ്മുകാശ്മീരില്‍ സംഘര്‍ഷത്തില്‍ ഇരുപതുകാരന്‍ കൊല്ലപ്പെട്ടു

Posted by - Jun 16, 2018, 01:36 pm IST 0
ശ്രീനഗര്‍: ഈദ് പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ ജമ്മുകാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട് സംഘര്‍ഷത്തില്‍ ഇരുപതുകാരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ വെടിവയ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ജനം തെരുവിലിറങ്ങിയത്. സൈന്യത്തിനും നേരെ…

ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാം: ശിവസേന

Posted by - Nov 1, 2019, 02:00 pm IST 0
മുംബൈ: അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിന്‌ ശമനമായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ…

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

Posted by - Dec 11, 2019, 02:23 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന…

കേന്ദ്ര ബജറ്റ് ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Posted by - Feb 4, 2020, 05:30 pm IST 0
ന്യൂഡല്‍ഹി: രണ്ടാമത്തെ കേന്ദ്ര ബജറ്റ് ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് മോശമാണെന്ന്…

Leave a comment