ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസ്‌നെ  വീണ്ടും തിരഞ്ഞെടുത്തു

595 0

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബിജെപി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കില്‍ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. 

ബുധനാഴ്ച സൗത്ത് മുംബൈയിലെ വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി. എം.എല്‍.എമാരായി വിജയിച്ച 105 പേരും പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎല്‍എമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹകരിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.  അതേസമയം രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും വേണ്ടെന്നാണ് പാര്‍ട്ടിയുടെ  തീരുമാനം.

Related Post

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്  

Posted by - Nov 28, 2019, 01:58 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ്  തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ…

 മിഷൻ ശക്തി പ്രഖ്യാപനം പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

Posted by - Mar 28, 2019, 11:20 am IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷൻ ശക്തി പ്രഖ്യാപനത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥ സമിതിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. അടിയന്തരമായി റിപ്പോർട്ട്…

നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ: പുതിയ മാനദണ്ഡങ്ങൾ

Posted by - Oct 8, 2019, 03:56 pm IST 0
ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും…

പു​ല്‍​വാ​മ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി

Posted by - Feb 13, 2019, 09:13 pm IST 0
ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സ്വ​കാ​ര്യ​സ്കൂ​ളി​ലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി. ഇന്നു രാ​വി​ലെ​യാണ് സ്ഫോടനം ഉണ്ടായത്. ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചരിക്കുകയാണ്. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെന്നാണ്…

കശ്മീർ  പ്രശ്നപരിഹാരത്തിനായി  സഹായിക്കാമെന്ന് ട്രംപ്

Posted by - Sep 10, 2019, 10:27 am IST 0
വാഷിംഗ്ടൺ : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ പ്രശ്നത്തിൽ പരിഹാരത്തിനായ്  താൻ സഹായിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ്.  കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ട്രംപ് ഇത്തരത്തിൽ ഇന്ത്യ-പാക്ക് പ്രശ്നപരിഹാരത്തിന്…

Leave a comment