ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസ്‌നെ  വീണ്ടും തിരഞ്ഞെടുത്തു

577 0

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബിജെപി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കില്‍ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. 

ബുധനാഴ്ച സൗത്ത് മുംബൈയിലെ വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി. എം.എല്‍.എമാരായി വിജയിച്ച 105 പേരും പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎല്‍എമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹകരിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.  അതേസമയം രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും വേണ്ടെന്നാണ് പാര്‍ട്ടിയുടെ  തീരുമാനം.

Related Post

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമോ ? സുപ്രധാന വിധിയുമായി സുപ്രീംകോടതി 

Posted by - Sep 7, 2018, 07:30 am IST 0
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. പ്ര​കൃ​തി​വി​രു​ദ്ധ​മാ​യ സ്വ​വ​ർ​ഗ​ര​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു വി​ധി​ക്കാ​വു​ന്ന കു​റ്റ​മാ​യി വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 377ാം വ​കു​പ്പ്​ സു​പ്രീം​കോ​ട​തി…

ഗുജറാത്തിൽ ബസ് മറിഞ്ഞ് 21 പേർ മരിച്ചു

Posted by - Sep 30, 2019, 10:48 pm IST 0
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്‌കന്ദയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. ക്ഷേത്രദര്ശനം കഴിഞ്ഞു വരുന്നവഴിക്കാണ്‌  അപകടമുണ്ടായത് . പലരുടെയും നില ഗുരുതരമാണ്…

മംഗളൂർ  വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം നല്‍കുമെന്ന് മമതാ ബാനര്‍ജി

Posted by - Dec 26, 2019, 03:33 pm IST 0
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ…

സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ  സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകി

Posted by - Aug 28, 2019, 03:45 pm IST 0
സി.പി.ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീർ സന്ദർശിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം…

വിജയക്കൊടി നാട്ടി കർഷകർ 

Posted by - Mar 13, 2018, 07:48 am IST 0
വിജയക്കൊടി നാട്ടി കർഷകർ  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ ഇന്നലെയാണ്  മുംബൈയിൽ എത്തിയത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക…

Leave a comment