നിക്ഷേപത്തിന് ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം: നിർമല സീതാരാമൻ

361 0

വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ അനുയോജ്യമായ  സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താൻ സാധിക്കുകയില്ലെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.  ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍ പറഞ്ഞു.

അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള നിരന്തര ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു.എസ്-ഇന്ത്യ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച് ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി)യാണ് പരിപാടി സംഘടിപ്പിച്ചത്.
 

Related Post

ധാരാവിയില്‍ രോഗം പടരുന്നു 36 പുതിയ രോഗികള്‍-ആകെ 1675

Posted by - May 28, 2020, 08:51 pm IST 0
ഇന്ത്യയുടെ കോവിഡ് ഹോട്ട് സ്‌പോട്ടായി മാറിയ മുംബൈ ധാരാവിയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 1675 രോഗികളാണ് ചേരിയിലുള്ളത്. 61പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് മുംബൈ…

ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം  

Posted by - Jul 1, 2019, 12:36 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന്…

മതവികാരം വ്രണപ്പെടുത്തിയെന്ന ബാബാ രാംദേവിന്റെ പരാതിയില്‍ യെച്ചൂരിക്കെതിരേ കേസ്  

Posted by - May 5, 2019, 10:45 am IST 0
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഇതിഹാസങ്ങളായ രാമായണവും…

തെലങ്കാന ഡോക്ടറുടെ കൊലപാതകം: മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു   

Posted by - Dec 1, 2019, 10:17 am IST 0
ഹൈദരാബാദ് : ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. വനിതാ ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍…

രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കി

Posted by - Nov 14, 2019, 01:49 pm IST 0
ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന്(ചൗക്കീദാര്‍ ചോര്‍ ഹേ)പറഞ്ഞുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി.രാഹുലിന്റെ മാപ്പ് കോടതി അംഗീകരിച്ചു. ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍…

Leave a comment