വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ  പ്രഖ്യാപനം 

176 0

കുഴിക്കാട്ടുശ്ശേരി : വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ  ഇന്ത്യൻ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു.

 കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ഞായറാഴ്ചയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി മാർപാപ്പ പ്രഖ്യാപിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാൻ മറിയം ത്രേസ്യയുടെ കുടുംബവും മുതിർന്ന വൈദികരും ജനപ്രതിനിധികളും വത്തിക്കാനിൽ എത്തിക്കഴിഞ്ഞു.

നാട്ടിലുള്ള വിശ്വാസികൾക്ക് ചടങ്ങ് കാണാനായി കുഴിക്കാട്ടുശ്ശേരിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വത്തിക്കാനിൽ ചടങ്ങ് നടക്കുമ്പോൾ കുഴിക്കാട്ടുശ്ശേരിയിൽ വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനയും നടക്കും.

Related Post

ഇപ്പോൾ  പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ല: ടിക്കാറാം മീണ

Posted by - Oct 21, 2019, 02:38 pm IST 0
തിരുവനന്തപുരം: കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോൾ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍…

പെരിയ ഇരട്ടക്കൊല കേസ്: ഡിജിപിയുടെ ഓഫീസിന് ഹൈക്കോടതിയുടെ വിമര്‍ശനം  

Posted by - Jun 12, 2019, 06:38 pm IST 0
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. വിവരങ്ങള്‍ ആരാഞ്ഞാല്‍ കൃത്യസമയത്ത് നല്‍കണമെന്നും എ.ജി, ഡി.ജി.പി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും…

ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തെലങ്കാനയില്‍ അറസ്റ്റില്‍

Posted by - Dec 5, 2019, 02:46 pm IST 0
ഹൈദരാബാദ്: ആക്ടിവിസ്റ്റും ഭൂമാത ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി തെലങ്കാനയില്‍ അറസ്റ്റില്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര്‍ റാവുവിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചതിനാണ് തൃപ്തിയേയും സംഘത്തേയും സംസ്ഥാന…

തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക്

Posted by - Nov 14, 2019, 01:58 pm IST 0
മുംബയ്: ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്തതുകൊണ്ട്  ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി പറഞ്ഞു . പുനഃപരിശോധനാ ഹർജികൾ ഏഴംഗ…

ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും

Posted by - Dec 4, 2019, 10:00 am IST 0
ന്യൂ ഡൽഹി : ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച ചെന്നൈ എൻഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.  പ്രധാനമന്ത്രിയെ കാണാനായി കുടുംബം ന്യൂ…

Leave a comment