രണ്ടാംക്ലാസുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം കഠിനതടവും  

249 0

കൊല്ലം : അഞ്ചലില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും 3.2 ലക്ഷം രൂപ പിഴയും. മൂന്ന് ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കേണ്ടി വരും. പതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത് പ്രതിയുടെ പ്രായം കണക്കിലെടുത്ത് മാത്രമാണെന്നും കോടതി വ്യക്തമാക്കി.

അഞ്ചല്‍ ഏരൂര്‍ തിങ്കള്‍ കരിക്കം വടക്കേക്കര ചെറുകര രാജേഷ് ഭവനില്‍ രാജേഷ് (25) നെയാണ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബര്‍ 27 ന് കുളത്തൂപ്പുഴ പൂവക്കാട്ട് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മുത്തശ്ശിയ്ക്കൊപ്പം രാവിലെ ട്യൂഷന്‍ സെന്ററിലേയ്ക്ക് പുറപ്പെട്ട കുട്ടിയെ താന്‍ അവിടേയ്ക്ക് എത്തിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം പിഡിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട ബാലികയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി രാജേഷ്. കുട്ടിയുടെ മാതൃസഹോദരി അവരുടെ കുഞ്ഞുമായി ട്യൂഷന്‍ സെന്ററില്‍ എത്തിയപ്പോഴാണ് രാജേഷിനൊപ്പം പോയ സഹോദരിയുടെ കുട്ടി അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്.

തുടര്‍ന്ന് രാജേഷിനെ ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പകലും രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെ ആര്‍പിഎല്‍ എസ്റ്റേറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

Related Post

നരേന്ദ്ര മോദി മനോരമ ന്യൂസ് കോൺക്ലേവ് 2019 നെ അഭിസംബോധന ചെയ്യുന്നു

Posted by - Aug 30, 2019, 03:08 pm IST 0
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ  കൊച്ചിയിൽ മനോരമ കോൺക്ലേവിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു. ഒരു പ്രധാന മലയാളി പത്രം സംഘടിപ്പിച്ച കോൺക്ലേവിൽ 'പുതിയ ഇന്ത്യ, പുതിയ സർക്കാർ, പുതിയ…

വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക് പുറപ്പെട്ടു

Posted by - Oct 28, 2019, 02:38 pm IST 0
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്  പുറപ്പെട്ടു.  അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. 

പി വി സിന്ധുവിനെ  ഇന്ന് കേരളം ആദരിക്കും 

Posted by - Oct 9, 2019, 10:14 am IST 0
തിരുവനന്തപുരം : ലോക ബാഡ്മിന്റൺ ചാമ്പ്യനായ പി.വി. സിന്ധുവിനെ  ഇന്ന് കേരളം ഇന്ന് ആദരിക്കും. ഏറ്റുവാങ്ങും. ഇന്ന് വൈകുന്നേരം 3.30ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ…

ഫാ. ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് റെയ്ഡ്; വിശ്വാസികള്‍ കൂട്ടമണിയടിച്ച് പ്രതിഷേധിച്ചു  

Posted by - May 20, 2019, 10:12 pm IST 0
അങ്കമാലി: മാര്‍ ആലഞ്ചേരിക്കെതിരായ വ്യാജരേഖാക്കേസുമായി ബന്ധപ്പെട്ട് ഫാദര്‍ ടോണി കല്ലൂക്കാരന്റെ പള്ളി ഓഫീസില്‍ പൊലീസ് പരിശോധന. മുരിങ്ങൂര്‍ സാന്‍ജോസ് പള്ളി വികാരിയാണ് ഫാദര്‍ ടോണി കല്ലൂക്കാരന്‍. പൊലീസ്…

കോവിഡ്  രോഗികളുടെ വിവരശേഖരണം; നിലപാട് മാറ്റി സർക്കാർ 

Posted by - Aug 19, 2020, 10:00 am IST 0
Adish  കൊച്ചി:  കോവിഡ് രോഗികളുടെ വിവരശേഖരണത്തിന് ഫോൺരേഖകൾക്ക് പകരം ടവർ ലൊക്കേഷൻ നോക്കിയാൽ മതിയാകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. സിഡിആർ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

Leave a comment