മോട്ടോര്‍ വാഹന പിഴ വര്‍ദ്ധന നടപ്പിലാക്കരുതെന്ന്  രമേശ് ചെന്നിത്തല

254 0

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മോട്ടോര്‍ വാഹന ലംഘനത്തിനുള്ള വന്‍പിഴ കേരളത്തില്‍ നടപ്പിലാക്കരുതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചത് ശരിയായില്ല . കേരളത്തിലെ റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. ഗതാഗതകുരുക്കില്‍ റോഡില്‍ മണിക്കൂറുകള്‍ ആളുകള്‍ കഷ്ടപ്പെടുമ്പോളാണ്  ഇരട്ടി പിഴയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം ഒരു ദയയുമില്ലാതെ  നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

ഇപ്പോഴുള്ള  നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു പകരം ഭീമമായ  പിഴ ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കാൻ സാധ്യമല്ല. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ  സംസ്ഥാനങ്ങള്‍ പുതിയ ഭേദഗതി നടപ്പാക്കില്ലെന്ന്  അറിയിച്ചു കഴിഞ്ഞു. എന്നിട്ടും കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ല  എന്നും അദ്ദേഹം പറഞ്ഞു . 

Related Post

പുതിയ  എംഎൽഎമാർ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു 

Posted by - Oct 28, 2019, 01:35 pm IST 0
തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു.  പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു.അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രിയും മുൻ കേരളാ ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത്തിനും…

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Jan 29, 2020, 05:42 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് പിണറായി  

Posted by - Mar 16, 2021, 12:44 pm IST 0
കണ്ണൂര്‍: സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി, തങ്ങളെ തന്നെ വിലയ്ക്ക് വെച്ച…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം  

Posted by - Jun 21, 2019, 07:08 pm IST 0
കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സാജന്‍ നല്‍കിയ അപേക്ഷയും നല്‍കിയ…

പാലായിൽ  എന്‍.ഹരി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും

Posted by - Sep 3, 2019, 02:53 pm IST 0
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.  ബി.ജെ.പി നേതാവ് എന്‍. ഹരിയെയാണ് ബി.ജെ.പി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയായി  പ്രഖ്യാപിച്ചത്. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍.…

Leave a comment