ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം

261 0

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നാളെ നടക്കും. രാവിലെ ശീവേലികഴിഞ്ഞതിനു ശേഷം കൊടിമരച്ചുവട്ടിൽ  നാക്കിലയിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം തന്ത്രി, കീഴ്ശാന്തിമാർ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും.

പിന്നീട്  കാഴ്ചക്കുല ഭക്തർ ആയിരിക്കും സമർപ്പിക്കുക . ക്ഷേത്രത്തിൽ ലഭിക്കുന്ന കാഴ്ചക്കുലയിൽ കുറെ എണ്ണം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ബാക്കിവരുന്നതിൽ നിന്ന് കുറച്   തിരവോണ ദിവസത്തെ സദ്യക്ക് പഴപ്രഥമൻ തയാറാക്കാൻ വേണ്ടി ഉപയോഗിക്കും. പിന്നീട് ബാക്കി വരുന്ന കുലകൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപം ലേലം ചെയ്ത് ഭക്തർക്കു നൽകുന്നതായിരിക്കും.

Related Post

കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു  

Posted by - Oct 14, 2019, 02:13 pm IST 0
തൃശ്ശൂര്‍: ആനപ്രേമികളുടെ പ്രിയങ്കരനായ കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജേന്ദ്രന്‍ ചെരിഞ്ഞത്. അമ്പതുവര്‍ഷത്തോളം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും രാജേന്ദ്രനെ…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

Posted by - Dec 2, 2019, 03:51 pm IST 0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിലാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മല്‍ ടൈറ്റസ് എന്നയാളാണ് മരിച്ചത്.ഇയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തില്‍…

വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട്  നൽകും: മന്ത്രി വി.എസ്. സുനിൽകുമാർ

Posted by - Oct 9, 2019, 03:07 pm IST 0
മാള: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എല്ലാവർക്കും വീട് വച്ച് നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വീട് നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന എല്ലാവരേയും സഹായിക്കാൻ  കഴിയുന്ന കാര്യങ്ങളുമായി സർക്കാർ…

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ച നിലയില്‍

Posted by - Feb 10, 2020, 09:50 am IST 0
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കൾ നയന(17), നീരജ്…

മലക്കപ്പാറയിൽ ബസ് മറിഞ്ഞ് വിദ്യാർഥിനി മ​രി​ച്ചു

Posted by - Oct 7, 2019, 03:02 pm IST 0
തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ ബസ് മറിഞ്ഞ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിനി അപകടത്തിൽ 10 കൂടുതൽ പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Leave a comment