തിരുവനന്തപുരം: കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നാളെമുതല്‍ പ്രാബല്യത്തില്‍. 12%,18% 28% ജി.എസ്.ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്കാണ് സെസ്. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അരി, ഉപ്പ്, പഞ്ചസാര, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റ് എന്നിവയ്ക്കും ജി.എസ്.ടിയ്ക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല.
കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, സിമന്റ്, പെയിന്റ് തുടങ്ങിയവയ്ക്കെല്ലാം സെസ് വരുന്നതോടെ വില കൂടും. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമാണ് സെസ്. നാളെ മുതല്‍ രണ്ടു വര്‍ഷത്തേയ്ക്കാണ് സെസ്. ഇത് വഴി 1200 കോടി രൂപ കിട്ടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.