പിറവം പള്ളിയിൽ സഭാ പുരോഹിതന്മാർ അറസ്റ്റ് വരിച്ചു  

193 0

പിറവം : പിറവം പള്ളിയിൽ പ്രതിഷേധക്കാരായ യാക്കോബായ മെത്രാന്മാരും പുരോഹിതരും  അറസ്റ്റ് വരിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് പോലീസ് പള്ളിയുടെ ഗേറ്റിലെ പൂട്ട് പൊളിച്ച് അകത്തുകടന്നു.

 കളക്ടറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് അറസ്റ്റ് വരിച്ച് സമാധാനപരമായി സംഘർഷാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ ധാരണയിലായത് . 67 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

 പോലീസ് പള്ളിയിൽ ബലമായി പ്രവേശിച്ചതോടുകൂടി  പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.തുടർന്ന്  കളക്ടർ മെത്രാന്മാരുമായി ചർച്ച നടത്തി. പള്ളിയിൽ നിന്ന് ഇറങ്ങില്ലെന്ന് നിലപാടെടുത്ത യാക്കോബായ മെത്രാന്മാർ ചർച്ചയ്ക്ക് ശേഷം നിലപാട് മയപ്പെടുത്തുകയായിരുന്നു.
 

Related Post

കോവിഡ് വ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യോഗി ആദിത്യനാഥ്  

Posted by - Feb 21, 2021, 02:01 pm IST 0
കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പതാക കൈമാറി വിജയയാത്ര ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു…

കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Posted by - Dec 3, 2019, 03:38 pm IST 0
കൊച്ചി: കോതമംഗലം ചെറിയപള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ  ഒഴിപ്പിച്ചശേഷം ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. യാക്കോബായ വിശ്വാസികളെ…

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Posted by - Feb 28, 2020, 03:42 pm IST 0
കൊല്ലം നെടുമൺകാവില്‍ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ആറ്റില്‍ കണ്ടെത്തി. മുങ്ങിമരണ മാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി.…

എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

Posted by - Oct 22, 2019, 03:18 pm IST 0
തിരുവനന്തപുരം:  എ.പി.അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി.യില്‍ ചേരുന്നത്. മോദി, ബി.ജെ.പി. അനുകൂല പ്രസ്താവനകളുടെ പേരില്‍ 2009-ല്‍…

ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

Posted by - Sep 29, 2019, 04:28 pm IST 0
തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.…

Leave a comment